മ്മാനം കിട്ടിയാൽ പ്രശസ്തരാകുമെന്നതിൽ ഒരു തർക്കവും വേണ്ട. ഓസ്കർ പോലെയുള്ള അവാർഡുകൾക്കായി നോമിനേഷൻ തന്നെ അവാർഡിന് തുല്യമാണ്. വേദിയിൽ നല്ല പ്രോഗ്രാമുകൾ അവതരിപ്പിക്കുക എന്നുള്ളതാണ് മൂന്നാമതൊരു മാർഗം. പക്ഷേ, ഗ്രാമിയിൽ ശ്രദ്ധ മുഴുവൻ നേടിയ ഗായികയ്ക്ക് ഇത് രണ്ടും ഇല്ലായിരുന്നു.

ഇരുപത്തിയഞ്ചുകാരി ‘ജോയ് വില്ല’ എന്ന പാട്ടുകാരിക്ക്‌ ഗ്രാമി വേദിയിൽ ശ്രദ്ധ നേടാൻ വസ്ത്രമാണ് എന്നും തുണ (ശരീരം പ്രദർശിപ്പിച്ചു കൊണ്ടുള്ള വസ്ത്രങ്ങൾ ആണ് അവർ സാധാരണയായി ഇത്തരം വേദികളിൽ ധരിക്കുക.

കഴിഞ്ഞ വർഷം ധരിച്ചിരുന്ന ‘വസ്ത്രം’ ഓറഞ്ച് നിറത്തിൽ ഉള്ള നെറ്റ് പോലത്തെ ഒരു വേഷമായിരുന്നു). ഇക്കുറി ഏതായാലും കുറച്ച് രാഷ്ട്രീയം പയറ്റാൻ ജോയ് തീരുമാനിച്ചു. നീല നിറത്തിലുള്ള തന്റെ വേഷത്തിന്റെ മുൻഭാഗത്ത്‌ ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യമായ ‘Make America great Again’ എന്ന വാചകവും പിന്നിൽ താഴെയായി ‘Trump’ എന്നും തുന്നിച്ചേർത്തിട്ടുണ്ടായിരുന്നു.

ആവശ്യത്തിലേറെ ശ്രദ്ധ നേടുവാൻ ജോയ്‌യ്ക്ക് കഴിഞ്ഞുവെങ്കിലും അവരുടെ ട്വീറ്റർ അക്കൗണ്ടിൽ കേട്ട ചീത്ത വിളിക്ക്‌ കൈയും കണക്കും ഉണ്ടായിരുന്നില്ല. അയാൾ നിനക്കെത്ര തുക തന്നു എന്നാണ്‌ ഒരാൾ ചോദിച്ചത്. ദേഷ്യം മൂത്ത് ഒരു സ്ത്രീ എഴുതിയതിങ്ങനെ ‘ജോയ് വില്ല ആരാണെന്ന്‌ നമ്മൾ അറിയുന്നതിനു മുൻപ്, തന്റെ കല ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നു.’ 

എന്നാലും അവർ സന്തുഷ്ടയാണ്. ആ സന്തോഷം അവർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു. വേഷം കൊണ്ട് ഗ്രാമി അവാർഡ് പ്രേക്ഷകരെ ഞെട്ടിച്ചവരും രാഷ്ട്രീയം പറഞ്ഞവരുമൊക്കെ വേറെയുമുണ്ട്, ഈ വർഷം. സീലോ ഗ്രീൻ തന്നെ ഉദാഹരണം. വേഷം കണ്ടാൽ ഒരു ലോഹമനുഷ്യൻ ആണെന്ന് തോന്നും. ഗേൾ ക്രഷ്, ജാക്വലിൻ വാൻ ബിയർക്ക്, എൽവാന ഗിയാന്റെ, ജില്ല സ്കോട്ട്, ഡെമി ലൊവാറ്റോ തുടങ്ങിയവർ അതിൽ പെടും. രാഷ്ട്രീയം പറഞ്ഞവരൊക്കെയും ട്രംപിന് എതിരായിരുന്നു.

ഫോട്ടോ: ട്വിറ്റര്‍/ പോള്‍ ജോസഫ് വാട്‌സണ്‍