sreedevi
ശ്രീദേവിയും സോനാക്ഷി സിന്‍ഹയും 

സൗന്ദര്യം നാള്‍ക്കു നാള്‍ വര്‍ധിക്കുന്ന നടിയാണ് ശ്രീദേവി. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ അതിഗംഭീരമായി വീണ്ടും തിരശ്ശീലയിലെത്തി.

ഫാഷന്റെ കാര്യത്തിലും അപ് ടു ഡേറ്റ് ആയിരിക്കാന്‍ ശ്രീദേവി ശ്രദ്ധിക്കാറുണ്ട്. സാരിയിലായാലും മോഡേണ്‍ വസ്ത്രങ്ങളിലായാലും ശ്രീദേവി സൂപ്പര്‍ സ്റ്റൈലിഷാണ്.

ദാ ഈ ചിത്രം കണ്ടാല്‍ തന്നെ ഇക്കാര്യം മനസ്സിലാകും. പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി, സ്റ്റാര്‍ പ്ലസിലെ നാച് ബലിയേ എന്ന റിയാലിറ്റി ഷോയിലെത്തിയതായിരുന്നു ശ്രീദേവി.

മനീഷ് മല്‍ഹോത്ര രൂപകല്‍പന ചെയ്ത ക്രീം നിറത്തിലുള്ള പ്ലെയിന്‍ സാരിയും പര്‍പ്പിള്‍ നിറത്തിലുള്ള ഹൈ നെക്ക് ബ്രൊക്കെയ്ഡ് ബ്ലൗസ്സുമായിരുന്നു ശ്രീദേവിയുടെ വേഷം.

സ്വര്‍ണനിറത്തിലുള്ള മുത്തുകള്‍ കൊണ്ട് അലങ്കാരപ്പണികള്‍ ചെയ്തതായിരുന്നു സാരിയുടെ ബോര്‍ഡര്‍. പരമ്പരാഗത ശൈലിയിലുള്ള കമ്മലും മാലയുമാണ് ആഭരണങ്ങളായി തെരഞ്ഞെുത്തത്. മുടി ഉയര്‍ത്തിക്കെട്ടുകയും ചെയ്തതോടെ ശ്രീദേവി അതിസുന്ദരിയായി.

 

Wearing this beautiful piece by the one and only @manishmalhotra05

A post shared by Sridevi Kapoor (@sridevi.kapoor) on