sonam kapoorതിനെട്ടാം നൂറ്റാണ്ടിലെ വിക്ടോറിയൻ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന ‘ഡാർക്ക് റൊമാൻസ്’ ആഭരണങ്ങളുമായാണ് സോനം കപൂർ, കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിലെത്തിയത്. എലീ സാബ് രൂപകൽപ്പന ചെയ്ത, പിങ്ക് നിറത്തിലുള്ള ഷിഫോൺ ഗൗണിന്റെ കൂടെ ഡാർക്ക് റൊമാൻസ് ആഭരണങ്ങളുമായി സോനം റെഡ് കാർപ്പറ്റിൽ തിളങ്ങി.

കല്യാൺ ജൂവലേഴ്‌സിലെ വിദഗ്ദ്ധർ രൂപകൽപ്പന ചെയ്ത, കല്ലുകൾ പതിച്ച, ധരിക്കാനാവുന്ന കലാരൂപം എന്നു വിശേഷിപ്പിക്കാവുന്ന ‘റോസ് ഗോൾഡ്’ ശേഖരമാണ് സോനം കപൂർ കാനിൽ അണിഞ്ഞത്. 

12 ആഭരണ നിർമാണ വിദഗ്ദ്ധർ 35 ദിവസം പരിശ്രമിച്ചാണ് ഈ ആഭരണങ്ങളുടെ പണി തീർത്തത്. പ്രത്യേകമായി തയ്യാറാക്കിയ തിളക്കമാർന്ന അക്സസറികളിൽ ഹാത്ത് ഭൂൽസ്, കനം കുറഞ്ഞ ഷോൾഡർ ഡസ്റ്റർ കമ്മലുകൾ എന്നിവയുമുണ്ടായിരുന്നു.

 ഗൗണിന്റെ നിറത്തിനു ചേരുന്ന ടുർമലീൻ ജെം സ്റ്റോണുകളാണ് ആഭരണത്തിനായി തിരഞ്ഞെടുത്തത്. ഇതിന്റെ കൂടെ തിളക്കം നൽക്കുന്ന പോളിഷ് ചെയ്ത ഡയമണ്ടുകളും വാട്ടർ പേളുകൾ കൊണ്ടു തീർത്ത തന്ത്രികളും റോസ് ഗോൾഡിൽ പതിച്ച പോൾക്കി ഡയമണ്ടുകളും വൈറ്റ് ഗോൾഡും ഉപയോഗിച്ചു.

 5.23 ഇഞ്ച് നീളമുള്ള 18 കാരറ്റ് ഷോൾഡർ ഡസ്റ്റർ കമ്മലുകൾക്ക് 60.43 ഗ്രാം ഭാരമാണുള്ളത്. അതി സൂക്ഷ്മമായ രൂപകൽപ്പനയാണ് ഹാത്ത് ഭൂൽസിന്. പേളുകൾകൊണ്ടു നിർമിച്ച ബ്രേസ്‌ലെറ്റും അണിഞ്ഞിരുന്നു. 171.09 ഗ്രാം ആയിരുന്നു ഇതിന്റെ ഭാരം.

 

#cannes2017 #lorealparisindia #lifeatcannes

A post shared by Rhea Kapoor (@rheakapoor) on