കാന്‍ ചലച്ചിത്രോത്സവത്തിന്റെ റെഡ് കാര്‍പറ്റില്‍ രണ്ടാം ദിനം സ്വര്‍ണസുന്ദരിയായി സോനം കപൂര്‍. എലി സാബ് രൂപകല്‍പന ചെയ്ത ഗോള്‍ഡന്‍ ബ്രൊക്കേഡ് ഗൗണിലാണ് സോനം എത്തിയത്.

ആദ്യദിവസവും എലി സാബിന്റെ തന്നെ ഗൗണായിരുന്നു സോനം ധരിച്ചത്. കമ്മലും മോതിരവും മാത്രമായിരുന്നു ആഭരണങ്ങള്‍. ഗോള്‍ഡന്‍ നിറത്തിലുള്ള ബെല്‍റ്റും ഗൗണിനൊപ്പം സോനം തിരഞ്ഞെടുത്തിരുന്നു.

സഹോദരി റിയാ കപൂറാണ് സോനത്തിന്റെ സ്‌റ്റൈലിസ്റ്റ്. ഇത് ഏഴാം വര്‍ഷമാണ് സോനം കാനിലെത്തുന്നത്. സോനത്തിന്റെ റെഡ് കാര്‍പറ്റ് ചിത്രങ്ങള്‍ റിയ കപൂര്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

 

@sonamkapoor setting the red carpet on 🔥

A post shared by Rhea Kapoor (@rheakapoor) on

 

✨✨✨

A post shared by Rhea Kapoor (@rheakapoor) on