ശ്വര്യക്കും ദീപികയ്ക്കും പിന്നാലെ കാനില്‍ സുന്ദരിയായി സോനം കപൂര്‍. എലീ സാബ് രൂപകല്‍പന ചെയ്ത പിങ്ക് നിറത്തിലുള്ള ഷിഫോണ്‍ ഗൗണിലാണ് സോനം റെഡ് കാര്‍പറ്റിലെത്തിയത്.

ബോട്ട് നെക്കോടു കൂടിയ ഗൗണിനൊപ്പം പിങ്ക് നിറത്തിലുള്ള ബെല്‍റ്റും സോനം ധരിച്ചിരുന്നു. സഹോദരി റിയാ കപൂര്‍ ആയിരുന്നു സോനത്തിന്റെ സ്റ്റൈലിസ്റ്റ്.

ഇറക്കമുള്ള കമ്മലും ഒതുക്കി ഉയര്‍ത്തിക്കെട്ടിയ മുടിയും സോനത്തെ സുന്ദരിയാക്കി. സൗന്ദര്യ വര്‍ധക ബ്രാന്‍ഡായ ലോറിയല്‍ പാരിസിന്റെ ബ്രാന്‍ഡ് അംബാസിഡറായാണ് സോനം കാനിലെത്തിയത്.