ടുത്ത വീട്ടിലെ മരംകേറി പെണ്‍കുട്ടിയുടെ ഇമേജാണ് കജോളിന് പ്രേക്ഷക മനസ്സില്‍ .ഇന്നും ഈ 42ാം വയസ്സിലും രണ്ടു കുട്ടികളുടെ അമ്മയായിട്ടും അതെ ചുറുചുറുക്കും പ്രസരിപ്പും കജോളിന് സ്വന്തം. അഭിനയം കൊണ്ടും ,സ്വതസിദ്ധമായ നര്‍മം കൊണ്ടും പ്രേക്ഷക മനസില്‍ സ്ഥാനം നേടിയ കജോള്‍ ഒരു ഫിറ്റ്‌നസ് ഫ്രീക്ക് കൂടിയാണ്.

ആരോഗ്യ കാര്യങ്ങളില്‍ അതീവ താല്പര്യം കാണിക്കുന്ന, ജിമ്മിനെയും വര്‍ക്കൗട്ടുകളെയും പ്രണയിക്കുന്ന ,കജോള്‍ ഇത്തവണ കൂടുതല്‍ മെലിഞ്ഞു സുന്ദരിയായി വിമര്‍ശകരുടെ വായ അടപ്പിച്ചിരിക്കുകയാണ്. ആരെയും ആശ്ചര്യപ്പെടുത്തുന്ന മേക്കോവറുമായാണ് കജോള്‍ കുറച്ചു നാളുകളായി പൊതു വേദികളില്‍ പ്രത്യക്ഷപ്പെട്ടത് 

ഡല്‍ഹിയില്‍ ഒരു പ്രൊമോഷണല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ കജോള്‍ ധരിച്ച മാക്‌സി ഡ്രസ്സില്‍ അതിസുന്ദരിയായാണ് കാണപ്പെട്ടത്. ഫിറ്റ്‌നസ് ജീവിതത്തിന്റെ ഭാഗമായി കാണണമെന്നാണ് കാജോളിന്റെ പോളിസി.അത് തന്നെയാണ് ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്നും അവര്‍ പറയുന്നു.

k2കുച്ച് കുച്ച് ഹേത്താ ഹേയില്‍ നമ്മള്‍ കണ്ട പത്തൊന്‍പതു വര്‍ഷം മുന്‍പത്തെ അതെ കജോളായാണ്  മുന്നില്‍ നില്‍ക്കുന്നത് .വര്‍ഷങ്ങള്‍ ആ സൗന്ദര്യത്തിന് ഒരു കോട്ടവും വരുത്തിയിട്ടില്ല.നൂറു വര്‍ഷം വരെ ജീവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് കജോള്‍ പറയുന്നത്. അതിനാല്‍ തന്നെ ഇനിയും കുറെ വര്‍ഷങ്ങള്‍ ആരോഗ്യത്തോടെ മുന്നോട്ട് പോകാന്‍ ശ്രമിക്കേണ്ടതുണ്ടെന്ന് അവര്‍ പറയുന്നു.

ജീവിതത്തിലെ ഓരോ അവസരവും ആസ്വദിക്കുന്നതോടൊപ്പം ഭാരം കുറയ്ക്കുന്നതിലല്ല മറിച്ചു ആരോഗ്യത്തോടെ ഇരിക്കാനാണ് താന്‍ എന്നും ശ്രമിക്കുന്നതെന്നാണ് കാജോളിന്റെ പക്ഷം. രണ്ടു ഡെലിവെറിക്ക് ശേഷം ഈ ഷേപ്പ് ആരോഗ്യത്തോടെ മെയ്‌ന്റൈന്‍ ചെയ്യാന്‍ തനിക്ക് ഒരു വര്‍ഷത്തോളം വേണ്ടി വന്നു എന്നാണ് കജോള്‍ പറയുന്നത് .നിത്യവുമുള്ള വ്യായാമം മുടക്കാതെയും സമീകൃതാഹാരത്തിലൂടെയുമാണ് താന്‍ അമിത വണ്ണം കുറച്ചതെന്നു കജോള്‍ വെളിപ്പെടുത്തുന്നു. മകള്‍ക്കുണ്ടായ ശേഷം തന്റെ ശരീര ഭാരം കുറയ്ക്കാനും പഴയ ഷേയ്പ്പിലെത്താനും പ്രതികാരബുദ്ധിയോടെയാണ് ജിമ്മില്‍ പോയിരുന്നതെന്നു ഓര്‍മ്മിക്കുന്നു കജോള്‍. ഒപ്പം തന്നെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും വെട്ടിക്കുറച്ചു. 

ഒതുങ്ങിയ ശരീരം സ്വന്തമാക്കാന്‍ എളുപ്പവഴികളൊന്നുമില്ല എന്ന് പറയുന്ന കജോള്‍ വെറുതെ മടി പിടിച്ചിരിക്കാതെ എപ്പോഴും ആക്റ്റീവ് ആയിരിക്കാനും  വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കാനുമാണ്‌ ഡെലിവെറിക്ക് ശേഷം തിരികെ പഴയ ഷേയ്പ്പിലേക്കെത്താന്‍ ആഗ്രഹിക്കുന്ന അമ്മമാര്‍ക്ക് നല്‍കുന്ന ഉപദേശം