കാന്‍(ഫ്രാന്‍സ്): ഇത്തവണത്തെ കാന്‍ ചലച്ചിത്രോത്സവം ഐശ്വര്യ റായ് ബച്ചന്റേതാണ്. കാനിന്റെ മൂന്നാംദിവസമായ വെള്ളിയാഴ്ച മാന്ത്രികകഥകളിലെ രാജകുമാരിയെപ്പോലെ സ്വരോവ്‌സ്‌കി ക്രിസ്റ്റലുകള്‍ പതിപ്പിച്ച പൗഡര്‍ ബ്ലൂ നിറത്തിലുള്ള മുഴുനീളന്‍ ഗൗണണിഞ്ഞെത്തിയ ഐശ്വര്യ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നാലാംദിനത്തില്‍ ചുവന്ന ഗൗണണിഞ്ഞ് വീണ്ടും താരം ശ്രദ്ധാകേന്ദ്രമായി.

Ashലോകംമുഴുവന്‍ ഐശ്വര്യയുടെ സൗന്ദര്യത്തെയും കുപ്പായത്തെയും പുകഴ്ത്തി. ഇതൊരു മധുരപ്രതികാരംകൂടിയാണ് ഐശ്വര്യക്ക്. കഴിഞ്ഞവര്‍ഷം ചുണ്ടില്‍ത്തേച്ച ചായത്തിന്റെ നിറത്തിന്റെ പേരില്‍ ചില്ലറയല്ല കളിയാക്കലുകള്‍ ഏറ്റുവാങ്ങിയത്.

സൗന്ദര്യവര്‍ധകവസ്തുക്കളിലെ ഭീമന്മാരായ ലോറിയല്‍ പാരിസിന്റെ പ്രതിനിധി എന്ന നിലയ്ക്കുകൂടിയാണ് ഐശ്വര്യ ഇത്തവണ എത്തിയത്. ശ്രുതി ഹാസന്‍, നന്ദിതാദാസ്, സോനം കപൂര്‍, മല്ലികാ ഷെരാവത്ത്, ദീപികാ പദുകോണ്‍ എന്നിവരും ഇന്ത്യന്‍ സിനിമാലോകത്തിന്റെ പ്രതിനിധികളായി ഇത്തവണ കാനിലെത്തിയിരുന്നു.