വോഗ് ബ്യൂട്ടി അവാര്‍ഡിന്റെ റെഡ് കാര്‍പറ്റില്‍ 'ബ്ലാക്ക് ബ്യൂട്ടി'യായി ഐശ്വര്യ റായി ബച്ചന്‍. ഇക്കൊല്ലത്തെ 'മോസ്റ്റ് ബ്യൂട്ടിഫുള്‍ ഗ്ലോബല്‍ ഇന്‍ഡ്യന്‍ ഐക്കണ്‍ അവാര്‍ഡ്' ഐശ്വര്യക്കായിരുന്നു.

കറുത്തനിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ഗൗണ്‍ ധരിച്ചാണ് ഐശ്വര്യ അവാര്‍ഡിനെത്തിയത്. ചുവപ്പുനിറത്തിലുള്ള ലിപ്സ്റ്റിക്കും മിനിമല്‍ ആക്‌സസറീസുമായിരുന്നു ഐശ്വര്യ തിരഞ്ഞെടുത്തത്.

ഒപ്പം സിഗ്നേച്ചര്‍ സ്റ്റൈലിലുള്ള കണ്ണെഴുത്തും ഐശ്വര്യയെ കൂടുതല്‍ സുന്ദരിയാക്കി. കണ്ണിനു മുകളില്‍ മാത്രം ഐലൈനര്‍ കൊണ്ടെഴുതുന്ന രീതിയാണ് ഐശ്വര്യയുടെ സിഗ്നേച്ചര്‍ സ്‌റ്റൈല്‍. കമ്മലും മോതിരങ്ങളും മാത്രമാണ് ആഭരണങ്ങളായി ഐശ്വര്യ തിരഞ്ഞെടുത്തത്.

അമിതാഭ് ബച്ചന്‍, ജയാ ബച്ചന്‍, ഭര്‍തൃസഹോദരി ശ്വേതാ നന്ദ, ശ്വേതയുടെ മകള്‍ നവ്യ നവേലി എന്നിവര്‍ക്കൊപ്പമായിരുന്നു ഐശ്വര്യ അവാര്‍ഡ് നിശയ്‌ക്കെത്തിയത്.

 

#AishwaryaRaiBachchan arrives in a black ruffled number by @nedrettaciroglu at #VogueBeautyAwards2017 #VBAxTrends

A post shared by VOGUE India (@vogueindia) on