സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായി നിരവധി ട്രീറ്റ്‌മെര്‍റുകളും ക്രീമുകളും ഇന്ന് നിലവിലുണ്ട്. അതിനെല്ലാം പുറമേ സൗന്ദര്യം കൂട്ടാന്‍ വേണ്ടി ഏതറ്റം വരെയും പോകാന്‍ ഇന്നത്തെ തലമുറ തയ്യാറാണെന്നതിന്റെ തെളിവായി മാര്‍ക്കറ്റില്‍ ലഭ്യമായ ചില വിചിത്രമായ ബ്യൂട്ടി പ്രോഡക്ട്സ് ഉണ്ട്.

  • ഫേസ് ബ്രാ 
weird beauty
photo credit : thecut.com


അതെ കേട്ടത് ശരി തന്നെ. ചിരി ആരോഗ്യത്തിന് നല്ലതാണെന്ന് നമുക്കറിയാം. എന്നാല്‍ ചിരിക്കുന്നതിന്റെ ഭാഗമായി ചുണ്ടുകള്‍ക്ക് ചുറ്റും ക്രമേണ രൂപപ്പെടുന്ന വരകള്‍ അലട്ടുന്ന സൗന്ദര്യ പ്രേമികള്‍ക്ക് വേണ്ടിയാണ് ഈ ബ്രാ കണ്ടുപിടിച്ചിരിക്കുന്നത്. ഇത്തരത്തില്‍ രൂപപ്പെടുന്ന വരകള്‍ പെട്ടെന്ന്  പ്രായക്കൂടുതല്‍ തോന്നിപ്പിക്കാന്‍ കാരണമാകുമത്രേ. ഇതൊഴിവാക്കാനാണ് ഈ കണ്ടുപിടുത്തം. മുഖത്ത് ഇത് ധരിക്കുന്നത് ചര്‍മം തൂങ്ങുന്നത് തടയുമെന്നാണ് അവകാശവാദം. 

  • ഫേസ്  സ്ലിമ്മര്‍ 
weird
photo credit : aliexpress.com


നമ്മുടെ താര സുന്ദരിമാരുടെ മെലിഞ്ഞ എന്നാല്‍ ആകര്‍ഷകമായ മുഖം കണ്ടു അസൂയപ്പെടാറുള്ളവരാണ് മിക്കവരും. എന്നാല്‍ പല തരം സര്‍ജറികള്‍ക്കും മറ്റും വിധേയമായാണ് ഇവര്‍ ആരും കൊതിക്കുന്ന സൗന്ദര്യം കൈയ്യിലാക്കുന്നത്. വന്‍ പണച്ചിലവിലുള്ള  ഇത്തരം ചികിത്സകള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായതിനാല്‍ ജാപ്പനീസ് ഡിസൈനേഴ്സ് സിലിക്കണ്‍ കൊണ്ടുണ്ടാക്കിയ ഫേസ് ലിഫ്റ്റ് കണ്ടുപിടിച്ചിരിക്കുകയാണ്.

ഫേസ് സ്ലിമ്മര്‍ വായ്ക്കകത്തേക്ക് വച്ച് വാ കൊണ്ട് കഴിയുന്നത്ര ശബ്ദമുണ്ടാക്കാന്‍ നോക്കുക. നിത്യവും മൂന്ന് മിനിറ്റ് നേരം ഇത്തരത്തില്‍ ചെയ്യുന്നത് മുഖത്തെ പേശികളെ ദൃഢമാക്കി ചുളിവുകള്‍ വരാതെ സംരക്ഷിക്കുമെന്നാണ് ഡിസൈനേഴ്സ് അവകാശപ്പെടുന്നത്. 

  • നോസ് ഷെയ്പ്പിങ് ക്ലിപ്പ് 
nose shaping
photo credit : aliexpress.com

മൂക്കിന്റെ ഭംഗി കൂട്ടാന്‍ സകലരും റൈനോ പ്ലാസ്റ്റിയെ ആശ്രയിക്കുന്ന സന്ദര്‍ഭത്തിലാണ് ജപ്പാനില്‍ നിന്നും മറ്റൊരു കണ്ടുപിടുത്തം. നല്ല നീണ്ട കൂര്‍ത്ത ആകാരവടിവുള്ള മൂക്ക് സ്വന്തമാക്കാന്‍ ഒരു സര്‍ജറിയുടെയും ആവശ്യമില്ല. നിത്യവും ഈ പ്ലാസ്റ്റിക് നോസ് ക്ലിപ്പ് ഇരുപത് മിനിറ്റ് മൂക്കിലിട്ട് കൂടെ ചില ഫേഷ്യല്‍ എക്‌സസൈസ് കൂടി ചെയ്താല്‍ മാത്രം മതി.

  • ക്യാമല്‍ ടോസ് ഗാര്‍ഡ് 
camel toes guard
photo credit : lifestyle.naija.com

വളരെ ഇറുകിയ ലെഗ്ഗിങ്സോ പാന്റോ മറ്റോ ധരിക്കുമ്പോള്‍ കണ്ടു വരുന്ന ക്യാമല്‍ ടോ ഒഴിവാക്കാനാണ് ഇത്തരമൊരു കണ്ടുപിടുത്തം. മോഡലുകളാണ് ഇതിന്റെ പ്രധാന ആവശ്യക്കാര്‍. സ്വിം സ്യൂട്ടും ബിക്കിനിയും മറ്റും ധരിക്കുമ്പോഴും മറ്റുമാണ് കൂടുതലായി ഇതിന്റെ ആവശ്യം വരുന്നത്. കഴുകി വീണ്ടും വീണ്ടും ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.

  • ചിന്‍ സ്ലിമ്മിങ് മാസ്‌ക് 
weirdo
photo credit : dhgate.com

തുടുത്ത കവിളുകള്‍ കുഞ്ഞുങ്ങളില്‍ കാണാനൊരു ഭംഗിയാണ്. എന്നാല്‍ വലിയവരില്‍ അത് സൗന്ദര്യം കെടുത്തുന്ന ഘടകമാണെന്ന് കരുതുന്നവര്‍ക്ക് കവിളുകള്‍ കുറയ്ക്കാനാണ് ചിന്‍ സ്ലിമ്മിങ് മാസ്‌ക് രൂപകല്‍പന ചെയ്തിട്ടുള്ളത്.

  • ലിപ് പ്ലംപര്‍ 
weird
photo credit :  aliexpress.com

ആരും കൊതിക്കുന്ന വശ്യതയുള്ള വലിയ ചുണ്ടുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് ഈ ലിപ് പ്ലംപര്‍ തയ്യാറാക്കിയിട്ടുള്ളത്. ഒരു സര്‍ജറിയുടെയും ഇഞ്ചക്ഷന്റെയും പിന്‍ബലമില്ലാതെ തുടുത്ത ചുണ്ടുകള്‍ സ്വന്തമാക്കാന്‍ ഇത് സഹായിക്കുമെന്നാണ് അവകാശ വാദം. 

 

courtesy : indianmakeupandbeautyblog