ബോളിവുഡ് സുന്ദരി ആലിയ ഭട്ട് ഇക്കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. റെഡ് ക്രിസ്റ്റ്യന്‍ ഡിയോര്‍ ഗൗണ്‍ ധരിച്ച് മുടി ഉയര്‍ത്തിക്കെട്ടിയ ഒരു റെഡ് ഹോട്ട് ഫോട്ടോ.

എന്നാല്‍ ആ ഫോട്ടോയിലൂടെ ഒരു നിലപാടു കൂടിയാണ് ആലിയ വെളിപ്പെടുത്തിയതെന്നാണ് ഫാഷന്‍ നിരീക്ഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഒരു ന്യൂഡില്‍ സ്ട്രാപ്പ് റെഡ് ഗൗണാണ് ആലിയ ധരിച്ചിരിക്കുന്നത്.

ന്യൂഡില്‍ സ്ട്രാപ്പായതിനാല്‍ ആലിയയുടെ ഉള്‍വസ്ത്രത്തിന്റെ സ്ട്രാപ്പും പുറത്തുകാണുന്നുണ്ട്. സ്ത്രീകളുടെ ഉള്‍വസ്ത്രങ്ങള്‍ പുറത്തുകാണുന്നത് നാണക്കേടാണെന്ന ധാരണ നമ്മുടെ സമൂഹത്തില്‍ അതിശക്തമായി നിലനില്‍ക്കുന്നുണ്ട്.

ഈ കാഴ്ച്ചപ്പാട് തെറ്റാണെന്നുള്ള സന്ദേശമാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തതിലൂടെ ആലിയ നല്‍കുന്നതെന്ന് ഫാഷന്‍ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ദുബായില്‍ ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ആലിയ.

ലക്ഷ്മി ലെഹര്‍ ആയിരുന്നു ആലിയയുടെ സ്‌റ്റൈലിസ്റ്റ്. കമ്മലുകളും മാലയും ഒഴിവാക്കി മോതിരങ്ങള്‍ മാത്രമായിരുന്നു ആലിയ ആഭരണങ്ങളായി അണിഞ്ഞിരുന്നത്.

 

💄

A post shared by Alia ✨⭐️ (@aliaabhatt) on