http://whos.amung.us/stats/readers/ufx72qy9661j/
ഗൂഡല്ലൂര്‍: രാജഗോപാലപുരം എസ്.വി. നഗര്‍ പരേതനായ കെ. ബാലകൃഷ്ണന്റെയും കെ. ഭാഗ്യലക്ഷ്മിയുടെയും മകന്‍ മനോജും (അഡീഷണല്‍ സബ്ബ് ട്രഷറി ഓഫീസര്‍, ഗൂഡല്ലൂര്‍) വി. പ്രകാശന്റെയും പ്രസന്നയുടെയും മകള്‍ പ്രസീത (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) യും വിവാഹിതരായി.
 
മീനങ്ങാടി: മൈലമ്പാടി കക്കാട്ടുകുടിയില്‍ റോയിയുടെയും ശാന്തയുടെയും മകന്‍ മനു റോയിയും (ക്യാമറാമാന്‍, റിപ്പോര്‍ട്ടര്‍ ചാനല്‍, വയനാട്) നീലഗിരി കാരക്കൊല്ലി നീലനാല്‍ കുര്യാക്കോസിന്റെയും ലിസിയുടെയും മകള്‍ നിഷയും വിവാഹിതരായി.
കല്പറ്റ: പിണങ്ങോട് മൂരിക്കാപ്പ് പുതിയമഠത്തില്‍ ഗോപിനാഥിന്റെയും സുലോചനയുടെയും മകന്‍ അരുണും കണിയാമ്പറ്റ പനങ്ങലാടിക്കുന്ന് രാധാനിവാസില്‍ പി. പവിത്രന്റെയും സതിയുടെയും മകള്‍ പവിതയും വിവാഹിതരായി.
സുല്‍ത്താന്‍ ബത്തേരി: ജോസ്!വി ജ്വല്ലേഴ്‌സ് മാനേജിങ് !ഡയറക്ടര്‍ വി.വി. ജോസഫിന്റെയും മേരിയുടെയും മകള്‍ അനുവും നീലഗിരി ഉപ്പട്ടി വെട്ടുചിറയില്‍ കുര്യാക്കോസിന്റെയും മറിയക്കുട്ടിയുടെയും മകന്‍ ബിബിനും വിവാഹിതരായി.
 
കാക്കവയല്‍: എടപ്പാട് വീട്ടില്‍ വി.എസ്. വല്‍സരാജിന്റെയും (ഡെ. രജിസ്ട്രാര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കണ്ണൂര്‍) കമലയുടെയും മകള്‍ കാവ്യയും മാനന്തവാടി വേമം ശ്രേയസ്സില്‍ എം.കെ. ശ്രീധരന്റെയും (റിട്ട. അസി.രജിസ്ട്രാര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി) സോമലതയുടെയും മകന്‍ ശ്രീജിത്തും വിവാഹിതരായി.
കാക്കവയല്‍: പതിയാംപറമ്പില്‍ രാമചന്ദ്രന്റെയും പ്രസന്ന രാമചന്ദ്രന്റെയും മകന്‍ ഷിജിലും കോഴിക്കോട് നന്മണ്ട ഒരളക്കോട് മോഹന്‍ദാസിന്റെയും ശകുന്തളയുടെയും മകള്‍ അപര്‍ണയും വിവാഹിതരായി.
 


More News from Wayanad