കല്പറ്റ: കാക്കവയല്‍ കോമളഭവനില്‍ റിട്ട. തഹസില്‍ദാര്‍ പരേതനായ യു. ചന്ദ്രന്‍ നായരുടെയും എം.പി. കോമളവല്ലിയുടെയും മകന്‍ അരുണും കോഴിക്കോട് കാരന്തൂര്‍ കരികീരിക്കണ്ടി പറമ്പ് കീര്‍ത്തനയില്‍ ശ്രീമാനുണ്ണി നായരുടെയും സബിത എസ്. ഉണ്ണിയുടെയും മകള്‍ ദില്‍നയും വിവാഹിതരായി.

വെള്ളമുണ്ട: ഫാസ് അലന്‍ ഹൗസില്‍ അലന്‍ അസീസ് ഹാജിയുടെയും ജമീലയുടെയും മകന്‍ മുഹമ്മദ് സര്‍ഫ്രാസും വെള്ളമുണ്ട കിണറ്റിങ്കല്‍ കീഴുട്ട ഹൗസില്‍ കെ. മൊയ്തു ഹാജിയുടെയും റഹ്യാനത്തിന്റെയും മകള്‍ ഖദീജത്ത് ലബീനയും വിവാഹിതരായി.