http://whos.amung.us/stats/readers/ufx72qy9661j/
വൈപ്പന സ്‌കറിയ
കല്പറ്റ: ആദ്യകാല ഫുട്‌ബോള്‍ താരവും ടൂര്‍ണമെന്റ് സംഘാടകനും വൈസ്‌മെന്‍സ് ഇന്റര്‍നാഷണല്‍ ലെഫ്റ്റനന്റ് റീജ്യണല്‍ ഡയറക്ടറുമായിരുന്ന വൈപ്പന സ്‌കറിയ (ബേബി-78) അന്തരിച്ചു.
വയനാട്ടിലെ ആദ്യകാല സ്വര്‍ണവ്യാപാരി പാലാ വൈപ്പന വര്‍ക്കിയുടെ മകനാണ്. ചേലോട് എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം നല്ലൊരു നാടകപ്രവര്‍ത്തകന്‍കൂടിയായിരുന്നു. കല്പറ്റ ഫെറോന പള്ളി പാരിഷ്‌കൗണ്‍സില്‍ അംഗം, കല്പറ്റ വൈ.എം.സി.എ. യൂണിറ്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ഭാര്യ: മാനന്തവാടി കണിയാരം അവിരാപ്പാട്ട് കാതറിന്‍ (കുട്ടിയമ്മ). മക്കള്‍: ജിജോ (ബാംഗ്ലൂര്‍), ജിജി, ജിസി (ഇരുവരും ഓസ്‌ട്രേലിയ), ജിബോയ്. മരുമക്കള്‍: സീമ, റോയ്, നിത. ശവസംസ്‌കാരം ശനിയാഴ്ച മൂന്നുമണിക്ക് കല്പറ്റ സെന്റ് വിന്‍സെന്റ് ഫൊറോന പള്ളി സെമിത്തേരിയില്‍.
 
വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍
കല്പറ്റ: വീട്ടമ്മയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മുട്ടില്‍ കുട്ടമംഗലം സായതില്‍ വി.എന്‍. രാഘവന്റെ മകള്‍ കവിത(32)യാണ് മരിച്ചത്. കേണിച്ചിറ സ്വദേശി ബൈജുവാണ് ഭര്‍ത്താവ്. ഒന്നര വയസ്സുള്ള മകനുണ്ട്.
 

More News from Wayanad