ചരമം

ലക്ഷ്മി
മീനങ്ങാടി:
കൃഷ്ണഗിരി മുണ്ടനടപ്പ് കറുത്തേടത്ത് പരേതനായ രാമന്‍കുട്ടി ഭാര്യ ലക്ഷ്മി (78) അന്തരിച്ചു. എടപ്പാള്‍ തളിയത്ത് കുടുംബാംഗമാണ്. മക്കള്‍: കെ.ആര്‍. ഭാസ്‌കരന്‍ (മുന്‍ വൈസ് പ്രസിഡന്റ് ബത്തേരി കാര്‍ഷിക വികസന ബാങ്ക് ) കെ.ആര്‍. വിജയ, കെ.ആര്‍. മോഹനന്‍, കെ. ആര്‍. അംബുജാക്ഷി. മരുമക്കള്‍: ഉഷ, ചന്ദ്രന്‍, സന്ധ്യ, വത്സന്‍ തൃശ്ശൂര്‍ (എല്‍.ബി.എസ്. സെന്റര്‍ കളമശ്ശേരി). ശവസംസ്‌കാരംവെള്ളിയാഴ്ച 11- ന് വീട്ടുവളപ്പില്‍.

കടത്തിണ്ണയില്‍ മരിച്ചനിലയില്‍
മാനന്തവാടി:
വള്ളിയൂര്‍ക്കാവ് റോഡിലെ കടത്തിണ്ണയില്‍ മധ്യവയസ്‌ക
നെ മരിച്ചനിലയില്‍ കണ്ടെത്തി. സബ് കളക്ടറുടെ ഔദ്യോഗികവസതിക്കു സമീപത്തെ കടത്തിണ്ണയിലാണ് വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടത്. തമിഴ്‌നാട് സ്വദേശിയായ രാജുവാണ് മരിച്ചതെന്ന് സംശയിക്കുന്നു. ടൗണില്‍ നിന്നുംമറ്റും പഴയ സാധനങ്ങള്‍ പെറുക്കി വില്പനനടത്തുന്ന ജോലിയാണ് ഇയാള്‍ക്ക്. പലര്‍ക്കും ഇദ്ദേഹത്തെ പരിചയമുണ്ടെങ്കിലും ബന്ധുക്കളെക്കുറിച്ച് വിവരമൊന്നുമില്ല. മരിച്ചയാള്‍ക്ക് ഇരുനിറവും മെലിഞ്ഞ ശരീരവുമാണ്. ഏകദേശം 165 സെന്റി മീറ്റര്‍ ഉയരമുണ്ട്. കണ്ണിന്റെ ഇടത് പുരികത്തില്‍ ഒരു മുറിവിന്റെ പാടുണ്ട്. 45 വയസ്സ് പ്രായംതോന്നിക്കുന്ന ഇദ്ദേഹം ചാരനിറത്തിലുള്ള ഷര്‍ട്ടും കാവിമുണ്ടുമാണ് ധരിച്ചിരുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന്നായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മരിച്ചയാളെപ്പറ്റി കൂടുതല്‍ വിവരംലഭിക്കുന്നവര്‍ മാനന്തവാടി പോലീസുമായി ബന്ധപ്പെടണം. ഫോണ്‍: 04935 240232, 9497980816.

അമ്പലവയല്‍: ഗോത്രവിഭാഗത്തിലെ പാചകവിദഗ്ധനും നാട്ടുവൈദ്യനുമായ നെല്ലാറച്ചാല്‍ നെല്ലറവീട്ടില്‍ വെള്ളന്‍ (67) അന്തരിച്ചു. മക്കള്‍: ശ്യാമള, കോമളന്‍, ശര്‍മിള, സരള. മരുമക്കള്‍: രമണി, ശിവന്‍, വിജയന്‍.