കടുവ: കാപ്പിത്തോട്ടത്തില്‍ തിരച്ചില്‍ തുടരുന്നു

Posted on: 23 Dec 2012സുല്‍ത്താന്‍ ബത്തേരി: കട്ടയാട് കോളനിയിലെ സോമനെ ആക്രമിച്ച കടുവയെ കണ്ടെത്താന്‍ വനപാലകരും ജനങ്ങളും തിരച്ചില്‍ തുടരുന്നു. ശനിയാഴ്ച രാവിലെ ഒമ്പതര മണിയോടെയാണ് അങ്കണവാടിയില്‍ കുട്ടിയെ കൊണ്ട് വിട്ടതിന് ശേഷം പണിക്കെത്തിയ സോമനെ കൃഷ്ണന്‍ചെട്ടിയുടെ കാപ്പിതോട്ടത്തില്‍ വെച്ചാണ് കടുവ ആക്രമിച്ചത്. നാട്ടുകാര്‍ എത്തിയതോടെ റോഡ് മുറിച്ച് കടന്ന് എതിര്‍വശത്തെ എന്‍.ഐ. അബ്രഹാമിന്റെ കാപ്പിതോട്ടത്തിലെക്ക് കടുവ കടന്നു. വിവരമറിഞ്ഞ് വനംവകുപ്പും, പോലീസുമെത്തി തോട്ടത്തില്‍ നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ തുടങ്ങി. എന്നാല്‍ കടുവയെ കാണാന്‍ കഴിഞ്ഞില്ല. 11 മണിയോടെ അബ്രഹാമിന്റെ തോട്ടത്തില്‍ ചിലര്‍ കടുവയെ കണ്ടുവെങ്കിലും പെട്ടെന്ന് അപ്രത്യക്ഷമായി. കാപ്പിത്തോട്ടങ്ങള്‍ക്കിടയില്‍ കൊല്ലി ഭാഗത്തെ പാറയും വെള്ളക്കെട്ടും നിറഞ്ഞ ഭാഗത്ത് കടുവ ഉണ്ടെന്ന നിഗമനത്തില്‍ വൈകിയും തിരച്ചില്‍ തുടരുകയാണ്.

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad