മാനിവയലിലെ അനധികൃത മണലൂറ്റലിനെതിരെ നടപടി തുടങ്ങി

Posted on: 23 Dec 2012സുല്‍ത്താന്‍ബത്തേരി: നെന്മേനി പഞ്ചായത്തിലെ മാനിവയലിലെ അനധികൃത മണലൂറ്റ് കേന്ദ്രത്തിനെതിരെ നടപടി തുടങ്ങിയതായി അഡീഷണല്‍ തഹസില്‍ദാര്‍ എന്‍.കെ. അബ്രഹാം അറിയിച്ചു.

1967 ലെ കേരള ഭൂവിനിയോഗ ഉത്തരവ്, 2008 ലെ കേരള നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം എന്നിവ പ്രകാരമാണ് നടപടി. അനുമതിയില്ലാതെ വയലില്‍ നിന്ന് മണല്‍ കലര്‍ന്ന മണ്ണ് കുഴിച്ചെടുത്ത് നെല്‍വയല്‍ പരിവര്‍ത്തനം നടത്തുന്ന സ്ഥല ഉടമകള്‍ക്കെതിരെയും, അനധികൃത മണലൂറ്റ് കേന്ദ്രത്തിനെതിരെയും ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ താലൂക്കിലെ 15 വില്ലേജ് ഓഫീസര്‍മാര്‍ക്കും കര്‍ശന നിര്‍ദേശം നല്കിയിട്ടുണ്ട്.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad