അനധികൃത കെട്ടിടം പൊളിക്കണം

Posted on: 23 Dec 2012



കല്പറ്റ: കെ.എസ്.ആര്‍.ടി.സി. കല്പറ്റ ഡിപ്പോയുടെ സ്ഥലം കൈയേറി പണിത കെട്ടിടം പൊളിച്ചുമാറ്റണമെന്ന് കെ.എസ്.ആര്‍.ടി.സി. വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി.) യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

കൈയേറ്റ ഭൂമിയില്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടം ഒരു സംഘടനയ്ക്ക് കൈമാറിയിട്ടുണ്ട്. അവര്‍ വനിതാ ഹോസ്റ്റല്‍ നടത്തുകയാണ്. ഭൂമിക്ക് കല്പറ്റ വില്ലേജ് ഓഫീസില്‍ നികുതി സ്വീകരിക്കുന്നില്ലെന്നും യൂണിയന്‍ ആരോപിച്ചു.

പി.കൈലാസന്‍ അധ്യക്ഷതവഹിച്ചു. ടി.വിനോദ്കുമാര്‍, സെബാസ്റ്റ്യന്‍തോമസ്, ഒ.എ.സിദ്ധിഖ്, കെ.ആര്‍.അരുണ്‍കുമാര്‍, വി.നൗഷാദ്, എം.പി.രഘുനാഥ്, ടി.ടി.നവാസ്, സജീഷ്മാത്യു, എം.എ.ബാബു, ആര്‍.രഞ്ജിത്ത്, എഡ്വിന്‍ അലക്‌സ്, കെ.ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad