വനിതാസംഘം ജില്ലാസമ്മേളനം നാളെ

Posted on: 23 Dec 2012



മാനന്തവാടി: എസ്.എന്‍.ഡി.പി. യോഗം വനിതാസംഘം ജില്ലാ സമ്മേളനം തിങ്കളാഴ്ച പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കും. 10 മണിക്ക് മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് ഡോ. ഷേര്‍ളി പി.ആനന്ദ് അധ്യക്ഷതവഹിക്കും. ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി മുഖ്യപ്രഭാഷണം നടത്തും. വനിതാ കമ്മീഷന്‍ അധ്യക്ഷ കെ.സി.റോസക്കുട്ടി സംസാരിക്കും.

എസ്.എന്‍.ഡി.പി. മാനന്തവാടി യൂണിയന്‍ കണ്‍വീനര്‍ കെ.കെ. രാജപ്പന്‍, രാജമ്മ സുരേന്ദ്രന്‍, ശാരദാ നന്ദന്‍, ശോഭാ ജനാര്‍ദനന്‍, കൃഷ്ണവേണി സോമന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad