ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തൊഴിലാളികള്‍ പണിമുടക്കി

Posted on: 23 Dec 2012ഗൂഡല്ലൂര്‍: മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് ആനുകൂല്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഊട്ടി ഗവണ്മെന്റ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തൊഴിലാളികള്‍ പണിമുടക്കി.

തമിഴ്‌നാട് തോട്ടവിള വികസന ഏജന്‍സി ജീവനക്കാരനായിരുന്ന അനിക്കൊര രവിയുടെ കുടുംബത്തിന് യാതൊരു ആനുകൂല്യവും നല്‍കിയില്ലെന്നാണ് പരാതി. ഇതിനുമുമ്പ് മരിച്ച ജീവനക്കാരുടെ അനന്തരാവകാശികള്‍ക്കും ഇതേവരെ ആനുകൂല്യം നല്‍കിയില്ലെന്നും ആരോപണമുണ്ട്.

ഇക്കാര്യം മേലുദ്യോഗസ്ഥരെ അറിയിച്ച് അനുകൂല നടപടിയുണ്ടാക്കുമെന്ന് തോട്ടവിളവകുപ്പ് അസി. ഡയറക്ടര്‍ വി. രാമസുന്ദര്‍ തൊഴിലാളികള്‍ക്ക് ഉറപ്പുനല്‍കി. ഇതേത്തുടര്‍ന്ന് പണിമുടക്ക് അവസാനിപ്പിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad