പിന്നാക്കസമുദായസമ്മേളനം ഇന്ന്

Posted on: 23 Dec 2012ഗൂഡല്ലൂര്‍: മധുരയില്‍ ഞായറാഴ്ച നടക്കുന്ന പിന്നാക്കസമുദായക്കാരുടെ സംസ്ഥാനതല പ്രതിനിധിസമ്മേളനത്തില്‍ ഗൂഡല്ലൂരില്‍നിന്നും മൗണ്ടാടന്‍ ചെട്ടിമാരുടെ 21 അംഗ സംഘം പങ്കെടുക്കും.

സംവരണപ്പട്ടികയില്‍ നീലഗിരിയിലെ മൗണ്ടാടന്‍ ചെട്ടി വിഭാഗത്തിന് 21-ാമത്തെ സ്ഥാനമാണ്. സംസ്ഥാനത്ത് ആകെയുള്ള 41 വളരെപിന്നാക്ക സമുദായക്കാരുടെയും പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. നീലഗിരിയെ പ്രതിനിധീകരിച്ചുള്ള സംഘത്തിന് അസോസിയേഷന്‍ ഉപദേഷ്ടാവ് സി.ആര്‍. കൃഷ്ണന്‍ നേതൃത്വംനല്‍കും.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad