'മാജിക്ട്രീ'യില്‍ നിന്നും സമ്മാനങ്ങള്‍

Posted on: 23 Dec 2012കല്പറ്റ: സമ്മാനങ്ങളുടെ ശേഖരവുമായി ക്രിസ്മസ് മാജിക്ട്രീ ഒരുങ്ങി. മാതൃഭൂമിയും നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനമായ റിയല്‍ വെഡ്ഢിങ് സെന്ററും ചേര്‍ന്നൊരുക്കുന്ന ക്രിസ്മസ് - പുതുവത്സര സമ്മാനോത്സവത്തിന്റെ ഭാഗമാണ് മാജിക്ട്രീ. ശനിയാഴ്ച തുടങ്ങിയ സമ്മാനോത്സവം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണഭട്ട് ഉദ്ഘാടനംചെയ്തു.

റിയല്‍ വെഡ്ഢിങ് സെന്ററിനുള്ളിലെ മാജിക്ട്രീയുടെ ശിഖരങ്ങളില്‍ വിലപിടിപ്പുള്ള സമ്മാനങ്ങളുണ്ട്. ആദ്യ സമ്മാനം ട്രീയുടെ കൊമ്പില്‍ കെട്ടിയത് ജില്ലാ കളക്ടറാണ്. പിന്നാലെ വിശിഷ്ടാതിഥികളും. ആദ്യവില്പന നിര്‍വഹിച്ച എന്‍.എസ്.എസ്. എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ എ.കെ.ബാബു പ്രസന്നകുമാര്‍ ആദ്യസമ്മാനം ക്രിസ്മസ് ട്രീയില്‍ നിന്നും പറിച്ചെടുത്തു.

നഗരസഭാചെയര്‍മാന്‍ എ.പി. ഹമീദ്, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.കെ. വത്സല, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി. ആലി, കൗണ്‍സിലര്‍ കെ. പ്രകാശന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റ് അഡ്വ. പി. ചാത്തുക്കുട്ടി, വൈത്തിരി തഹസില്‍ദാര്‍ സൂപ്പി കല്ലങ്കോടന്‍, സിനിമാസംവിധായകന്‍ പ്രകാശ് കോളേരി, ഡിപോള്‍ സ്‌കൂള്‍മാനേജര്‍ ഫാ. ജോസ് കൊച്ചറക്കല്‍, ഡോ. നൗഷാദ് പള്ളിയാല്‍, മാതൃഭൂമി സര്‍ക്കുലേഷന്‍ എക്‌സിക്യൂട്ടീവ് എന്‍. രവീന്ദ്രന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ച്ചടങ്ങില്‍ പങ്കെടുത്തു. റിയല്‍ വെഡ്ഢിങ് സെന്റര്‍ മാനേജിങ് ഡയറക്ടര്‍ പി. അഷറഫ് സ്വാഗതം പറഞ്ഞു.

മാജിക് ട്രീയില്‍ ഒളിച്ചിരിക്കുന്ന സമ്മാനങ്ങളില്‍ സ്വര്‍ണ നാണയങ്ങളുമുണ്ട്. പതിനായിരം രൂപയുടെ തുണിത്തരങ്ങളാണ് ബംബര്‍സമ്മാനം. 3000 രൂപയില്‍ കൂടുതല്‍ തുണി വാങ്ങുന്നവര്‍ക്കാണ് മാജിക്ട്രീയില്‍ നിന്നും സമ്മാനങ്ങള്‍ പറിച്ചെടുക്കാനവസരം കിട്ടുക.

പ്രവര്‍ത്തനമാരംഭിച്ച് 157-ാം നാളിലാണ് റിയല്‍ വെഡ്ഡിങ് സെന്റര്‍ മാതൃഭൂമിയുമായി ചേര്‍ന്ന് ക്രിസ്മസ് - പുതുവത്സര സമ്മാനോത്സവത്തിന് തുടക്കമിട്ടത്. സമ്മാനോത്സവം ജനവരി പത്തുവരെ തുടരും.

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad