കടുവ ആക്രമണം: ചികിത്സ നല്കണം

Posted on: 23 Dec 2012മാനന്തവാടി: കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ആദിവാസിയുവാവിന് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് കെ.സി.വൈ.എം. മാനന്തവാടി രൂപതാസമിതി ആവശ്യപ്പെട്ടു.

കടുവശല്യത്തിനെതിരെ കഴിഞ്ഞ നവംബറില്‍ ആരംഭിച്ച സമരം തുടരും. ഡിസംബര്‍ മാസത്തില്‍ രണ്ടു ഡസനോളം വളര്‍ത്തുമൃഗങ്ങളെ കൊലപ്പെടുത്തി. ഇപ്പോള്‍ മനുഷ്യനും കടുവയുടെ ആക്രമണത്തിന് ഇരയായി. വനംവകുപ്പിന്റെ കുടുവവേട്ട പ്രഹസനമായിരിക്കുകയാണ്.

വന്യജീവിശല്യത്തില്‍നിന്ന് സംരക്ഷണം നല്കാന്‍ വയനാടിന് അനുവദിച്ച 80 കോടി രൂപയുടെ പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങണം.

പ്രസിഡന്റ് ബിനോയ് പാനിക്കുളം അധ്യക്ഷതവഹിച്ചു. ജനറല്‍സെക്രട്ടറി ജിതേഷ് മുളയ്ക്കക്കുന്നേല്‍, ഫാ. ലാല്‍ജേക്കബ് പൈനുങ്കല്‍, ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, ഫ്രെന്‍സി മണ്ണിശ്ശേരി, ബിബിന്‍ ചെമ്പക്കര, എബിന്‍ മുട്ടപ്പള്ളി, സിസ്റ്റര്‍ വിന്‍സി എന്നിവര്‍ സംസാരിച്ചു.

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad