ഗര്‍ഭിണിയെ അടിച്ചുവീഴ്ത്തി മാല കവര്‍ന്നു

Posted on: 23 Dec 2012കല്പറ്റ: ഗര്‍ഭിണിയെ അടിച്ചുവീഴ്ത്തി മാലയുമായി മോഷ്ടാവ് കടന്നു. ചെന്നലോട് മുണ്ടിയാങ്കല്‍ ജയേഷിന്റെ ഭാര്യ അനു (26)വിന്റെ മാലയാണ് മോഷ്ടിച്ചത്. പരിക്കേറ്റ അനുവിനെ കല്പറ്റയിലെ സ്വകാര്യആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. വീടിന്റെ പിറകുവശത്ത് നില്ക്കുകയായിരുന്ന അനുവിനെ പിന്നില്‍നിന്ന് മരക്കഷണംകൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. കഴുത്തിന് അടിയേറ്റ അനു ബോധരഹിതയായി വീണു. കഴുത്തിലുണ്ടായിരുന്ന ഒന്നരപവന്റെ മാല പൊട്ടിച്ചു. മാലയുടെ പകുതി മാത്രമാണ് മോഷ്ടാവിന് ലഭിച്ചത്. നിലവിളി കേട്ട് ഭര്‍ത്താവ് ജയേഷ് എത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടു.

മൂന്നുമാസം ഗര്‍ഭിണിയായ അനു ആക്രമണത്തിന്റെ ആഘാതത്തില്‍നിന്നും മോചിതയായിട്ടില്ല. കറുത്ത കോട്ട് ധരിച്ച് ഉയരമുള്ള ആളാണ് മോഷണം നടത്തിയതെന്ന് യുവതി പോലീസിനോടു പറഞ്ഞു. പടിഞ്ഞാറത്തറ പോലീസ് വീട്ടിലെത്തി പരിശോധന നടത്തി.

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad