ഫാ. ജോര്‍ജ് തേരകത്തിലിന്റെ പൗരോഹിത്യ ജൂബിലി ഇന്ന്

Posted on: 23 Dec 2012ചെറുകാട്ടൂര്‍: സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിവികാരി ഫാ. ജോര്‍ജ് തേരകത്തിലിന്റെ പൗരോഹിത്യ ജൂബിലിആഘോഷം ഞായറാഴ്ച 2.45ന് ചെറുകാട്ടൂരില്‍ നടക്കും.

മാര്‍ ജേക്കബ് തൂങ്കുഴിയുടെ മുഖ്യകാര്‍മികത്വത്തില്‍ 25 വൈദികര്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് നടക്കുന്ന അനുമോദനയോഗത്തില്‍ വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി. റോസക്കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. പൗലോസ്, മാനന്തവാടി രൂപതാ വികാരി ജനറാള്‍ ഫാ. മാത്യു മാടപ്പള്ളിക്കുന്നേല്‍, ഫാ. ജോര്‍ജ് മമ്പള്ളി, ഫാ. സോണി വടയപറമ്പില്‍, ഫാ. തോമസ് തേരകം, എം.പി. സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുക്കും.

ജൂബിലി ആഘോഷക്കമ്മിറ്റി ഭാരവാഹികള്‍: അപ്പച്ചന്‍ വെള്ളാക്കുഴി (ചെയ), രഞ്ജിത്ത് മുതുപ്ലാക്കല്‍ (കണ്‍.), ഇ.ജെ. സെബാസ്റ്റ്യന്‍, വര്‍ക്കി തുരുത്തേല്‍, ടോമി മൂലക്കര, ജോയി നെല്ലേടത്ത് (ജോ.കണ്‍.).

1962-ല്‍ ജനിച്ച ഫാ. ജോര്‍ജ് 1977-ലാണ് മാനന്തവാടി മൗണ്ട് മേരി സെമിനാരിയില്‍ ചേര്‍ന്നത്. 1987-ല്‍ പൗരോഹിത്യം സ്വീകരിച്ചു. പയ്യമ്പള്ളി, പടമല, ബത്തേരി ഇടവകകളില്‍ അസി. വികാരിയായിട്ടായിരുന്നു തുടക്കം. ധര്‍മഗിരി, ആലാറ്റില്‍, സീതാമൗണ്ട്, പാലേമാട്, പഴൂര്‍, വഞ്ഞോട്, മംഗലശ്ശേരി, വാകേരി എന്നിവിടങ്ങളില്‍ വികാരിയായി സേവനമനുഷ്ഠിച്ച ശേഷമാണ് ചെറുകാട്ടൂരിലെത്തിയത്.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad