ക്രിസ്മസിനെ വരവേല്‍ക്കാല്‍ പുല്‍ക്കൂടുകളൊരുങ്ങി

Posted on: 23 Dec 2012മാനന്തവാടി: ദൈവപുത്രന്റെ തിരുപ്പിറവിയുടെ ഓര്‍മപുതുക്കി നാടും നഗരവും ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഒരുങ്ങി.

ക്രിസ്മസ് സന്ദേശം ജനങ്ങളിലെത്തിക്കാന്‍ തവിഞ്ഞാല്‍ സെന്റ് മേരീസ് ഇടവക കുടുംബയൂണിറ്റുകളുടെ മേല്‍നോട്ടത്തില്‍ പുല്‍ക്കൂട് നിര്‍മാണമത്സരം നടത്തി. ജാതി മതഭേദമെന്യേ പ്രദേശത്തെ നൂറുകണക്കിന് ജനങ്ങളുടെ സഹകരണത്തോടെയാണ് പുല്‍ക്കൂട് ഒരുക്കിയത്. തിരഞ്ഞെടുക്കുന്ന മൂന്ന് പുല്‍ക്കൂടുകള്‍ക്ക് ക്രിസ്മസ് ദിനത്തില്‍ സമ്മാനങ്ങള്‍ നല്‍കും.

സെന്റ് മേരീസ്​പള്ളി വികാരി ഫാ. മനോജ് അമ്പലത്തിങ്കല്‍, മാത്യു കുഞ്ഞിപ്പാറ, ജോസഫ് അയ്യാനിക്കാട്ട്, സെബാസ്റ്റ്യന്‍ കൈനിക്കുന്നേല്‍, ഷാജി പായ്ക്കാട്ട് എന്നിവരും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും പുല്‍ക്കൂട് നിര്‍മാണമത്സരത്തിന് നേതൃത്വം നല്‍കി.

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad