അയ്യപ്പന്‍വിളക്ക് 29-ന്

Posted on: 23 Dec 2012വടുവന്‍ചാല്‍: നാട്ടുകഴകം കാളിമല തമ്പുരാന്‍ക്ഷേത്രത്തില്‍ ഡിസംബര്‍ 29-ന് അയ്യപ്പന്‍വിളക്ക് ആഘോഷിക്കും.

രാവിലെ അഭിഷേകം, ഉഷഃപൂജ, 12 മണിക്ക് ഉച്ചപ്പൂജ, ഒരുമണിക്ക് അന്നദാനം, മൂന്നുമണിക്ക് കേളികൊട്ട്, നാലുമണിക്ക് ബഡേരി അയ്യപ്പഭജനമഠത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെടല്‍, ആറുമണിക്ക് ദീപാരാധന, 6.30ന് പാലക്കൊമ്പ് എഴുന്നള്ളത്ത്, ഒമ്പതുമണിക്ക് പാലക്കൊമ്പ് സ്ഥാപനം, പത്തുമണിക്ക് പ്രസാദഊട്ട്, 10.30ന് അയ്യപ്പന്‍പാട്ട്, 1.30ന് പേട്ടവിളി കനലാട്ടം, മൂന്നുമണിക്ക് പൊലിപ്പാട്ട്, നാലുമണിക്ക് പാല്‍ക്കിണ്ടിയാട്ടം, വെട്ടും തടവും.

അയ്യപ്പന്‍വിളക്ക് വിജയിപ്പിക്കാന്‍ സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികള്‍: ഗംഗാധരന്‍, പി.എം. ഗോപിനാഥന്‍, കെ. മാണിക്യന്‍, കെ. ഗോവിന്ദന്‍ചെട്ടിയാര്‍, ഇ. ഭാസ്‌കരന്‍ (രക്ഷാധികാരികള്‍), കരുവത്തില്‍ സുകുമാരന്‍നായര്‍സ്വാമി (ജന. കണ്‍.), പടിക്കംവയല്‍ രാധാകൃഷ്ണന്‍ സ്വാമി (ജോ. കണ്‍.).

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad