നൂല്‍പ്പുഴ പി.എച്ച്.സി.യില്‍ കിടത്തിച്ചികിത്സ പുനരാരംഭിക്കണം

Posted on: 23 Dec 2012നെന്മേനിക്കുന്ന്: നൂല്‍പ്പുഴ പി.എച്ച്.സി.യില്‍ കിടത്തിച്ചികിത്സ പുനരാരംഭിക്കണമെന്ന് നെന്മേനിക്കുന്ന് ഗ്രാമശ്രീ സ്വാശ്രയസംഘം ആവശ്യപ്പെട്ടു.

മുമ്പ് കിടത്തിച്ചികിത്സയും രാത്രിയില്‍ ഡോക്ടറുടെ സേവനവും ഉണ്ടായിരുന്നു. എന്നാല്‍, കുറച്ചുകാലമായി ഇത് നിലച്ചിരിക്കയാണ്. അറ്റന്‍ഡര്‍, കാവല്‍ക്കാരന്‍ എന്നിവരെ നിയമിക്കണം. ആസ്​പത്രിയില്‍ മതിയായ സൗകര്യങ്ങളും ഏര്‍പ്പെടുത്തണം. ആവശ്യങ്ങളുന്നയിച്ച് വകുപ്പുമന്ത്രിക്കും മെഡിക്കല്‍ ഓഫീസര്‍ക്കും സംഘം പരാതി നല്‍കി.

വിനോദ്കുമാര്‍, കെ.എന്‍. സജേഷ്, എന്‍.ആര്‍. സജീവ്കുമാര്‍, സി.എം. വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad