വോളിബാള്‍ ടൂര്‍ണമെന്റ് 29 ന്

Posted on: 23 Dec 2012മാനന്തവാടി: മുക്കത്ത് എവര്‍ഗ്രീന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ രണ്ടാമത് ഏകദിന വോളിബാള്‍ ടൂര്‍ണമെന്റ് 29ന് നടക്കും. ആറുമണി മുതല്‍ അഞ്ചാംമൈല്‍ മുക്കത്ത് മാനാഞ്ചിറ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ്.

പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സ ചാക്കോ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അസ്മത്ത് അധ്യക്ഷതവഹിക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അബ്ദുള്‍അഷ്‌റഫ് മുഖ്യാതിഥിയാവും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് സലീം കടവന്‍ മുഖ്യപ്രഭാഷണം നടത്തും. വിജയികളാവുന്നവര്‍ക്ക് സിനിമാതാരം അബുസലിം സമ്മാനങ്ങള്‍ നല്കും.

സ്വാഗതസംഘം ചെയര്‍മാന്‍ വെട്ടന്‍ ഷറഫു, കണ്‍വീനര്‍ എറമ്പയില്‍ ബഷീര്‍, എം.എ. നിസാര്‍, അലി കൊക്കന്‍, പി.കെ.അന്‍ഷീര്‍, കെ.മാലിക് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad