ദയ ഫുട്‌ബോള്‍: ഗാലറി നിര്‍മാണം പുരോഗമിക്കുന്നു

Posted on: 23 Dec 2012പിണങ്ങോട്: ദയ ഗ്രന്ഥശാല പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്കിന്റെ മൂന്നാമത് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വേണ്ടിയുള്ള ഗാലറി നിര്‍മാണം പൂര്‍ത്തിയാകുന്നു. മൂവായിരത്തിലധികം പേര്‍ക്കിരിക്കാവുന്ന ഗാലറിയാണ് നിര്‍മിക്കുന്നത്.

ജനവരി നാലുമുതല്‍ പിണങ്ങോട് ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ്. ജില്ലയില്‍ ആദ്യമായാണ് ഇന്‍ഷൂര്‍ചെയ്ത ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍മേള നടക്കുന്നത്. 18 ടീമുകള്‍ പങ്കെടുക്കും. ഉദ്ഘാടനമത്സരത്തില്‍ അല്‍മദീന ചെര്‍പ്പുളശ്ശേരിയും ഫിറ്റ്‌വെല്‍ കോഴിക്കോടും ഏറ്റുമുട്ടും. ഇതോടനുബന്ധിച്ച് സെപ്റ്റിനുകീഴില്‍ ജൂനിയര്‍തല മത്സരങ്ങളും നടക്കും.

ടൗണ്‍ ടീം അരീക്കോട്, പി.എല്‍.സി. പെരുങ്കോട, ജവഹര്‍ മാവൂര്‍, ഹണ്ടേഴ്‌സ് കൂത്തുപറമ്പ്, എഫ്.സി.കൊണ്ടോട്ടി, ഓക്‌സ്‌ഫോഡ് എഫ്.സി. കല്പറ്റ, എഫ്.സി. ചെന്നൈ, കാസ്‌കോ കാവുംമന്ദം, ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോട്, ഫ്രന്‍ഡ്‌സ് മമ്പാട്, ജാസ് കമ്പളക്കാട്, ടോപ്പ്‌മോസ്റ്റ് തലശ്ശേരി, ഫിഫ മഞ്ചേരി, അല്‍ശബാബ് തൃപ്പന്‍ജി, പവര്‍ഡിപ്പോ തൃശ്ശൂര്‍, ദയ പിണങ്ങോട് തുടങ്ങിയവയാണ് മറ്റ് ടീമുകള്‍. ജില്ലാ പോലീസ് സൂപ്രണ്ട് എ.വി.ജോര്‍ജ് മേള ഉദ്ഘാടനം ചെയ്യും.

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad