പിണറായിയുടെ പരാമര്‍ശം വസ്തുതകള്‍ക്ക് നിരക്കാത്തത്-യൂത്ത്‌ലീഗ്

Posted on: 23 Dec 2012കല്പറ്റ: മഅദനിയെ തീവ്രവാദിയാക്കിയത് ലീഗാണെന്ന പിണറായിയുടെ പരാമര്‍ശം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലി പറഞ്ഞു. മഅദനി തീവ്രവാദത്തിന്റെ സൈദ്ധാന്തികനെന്ന വിശേഷണം നല്‍കിയത് പി. ജയരാജനാണ്. കൊടുംഭീകരനെന്ന അടിക്കുറിപ്പോടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് ദേശാഭിമാനിയും. യൂത്ത് ലീഗ് ജില്ലാകമ്മിറ്റിയുടെ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാപ്രസിഡന്റ് യഹ്യാഖാന്‍ തലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനസെക്രട്ടറി കെ.ടി. അബ്ദുറഹ്മാന്‍, കെ.എ. മുജീബ്, പി. ഇസ്മായില്‍, കെ.എം. ഷബീര്‍ അഹമ്മദ്, ആഷിഖ് ചെലവൂര്‍, കാട്ടി ഗഫൂര്‍, പി.കെ. അമീന്‍, കെ.പി. അഷ്‌ക്കറലി, കോളോത്ത് സലിം, ഹാരിസ് പടിഞ്ഞാറത്തറ, സി.എച്ച്. ഫസല്‍, എം.പി. നവാസ് തുടങ്ങിയവര്‍ സംസാരിച്ചു

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad