ശില്‌പശാല നടത്തി

Posted on: 23 Dec 2012വൈത്തിരി: കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാല ഡയറക്ടറേറ്റ് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം ജില്ലയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കായി നടത്തിയ ദ്വിദിന ശില്പശാല സമാപിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ബി. അശോക് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.

സര്‍വകലാശാലയിലെ ആധുനിക ലബോട്ടറികളുടെ സേവനം വയനാട്ടിലെ ജനങ്ങള്‍ക്കുകൂടി ഉപയോഗപ്രദമായരീതിയില്‍ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

'ജന്തുജന്യ, ഭക്ഷ്യജന്യ രോഗങ്ങള്‍-നിയന്ത്രണവും പരിഹാരമാര്‍ഗങ്ങളും' വിഷയത്തിലായിരുന്നു ശില്പശാല. സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. കെ.പി. ശ്രീകുമാര്‍, ഡയറക്ടര്‍ ഓഫ് അക്കാദമിക് ആന്‍ഡ് റിസര്‍ച്ച് ഡോ. എ. ജലാലുദ്ദീന്‍, ഡോ. പ്രജിത് എന്നിവര്‍ സംസാരിച്ചു. 'ജന്തുജന്യരോഗങ്ങള്‍ മനുഷ്യരിലും ഇതര മൃഗങ്ങളിലും' വിഷയത്തിന്റെ ലഘുലേഖ ചടങ്ങില്‍ പ്രകാശനം ചെയ്തു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad