കൊയ്തുത്സവം നടത്തി

Posted on: 23 Dec 2012എരനെല്ലൂര്‍: ചീക്കല്ലൂര്‍-എരനെല്ലൂര്‍-മേച്ചേരി കൃഷിഭൂമി സംരക്ഷണസമിതി കൂട്ടുകൃഷി അടിസ്ഥാനത്തില്‍ നടത്തിയ ഗന്ധകശാല കൃഷികൊയ്തുത്സവം നടത്തി.

ജില്ലാപഞ്ചായത്തംഗം ടി. ഉഷാകുമാരി ഉദ്ഘാടനംചെയ്തു. അഡ്വ. ഇ.എന്‍. ഗോപാലകൃഷ്ണന്‍, രാജു ജോസഫ്, മുരളി മാടമന എന്നിവര്‍ സംസാരിച്ചു. ഇ.ആര്‍. വേണുഗോപാലന്‍, ബാലചന്ദ്രന്‍, രാജേഷ് കോക്കുഴി, ശ്രീനിവാസന്‍, കെടച്ചൂര്‍ ശ്രീനിവാസന്‍, ദേവേശന്‍ എന്നിവര്‍ സംസാരിച്ചു.

മണ്ണിന് ദോഷമില്ലാതെ ശാസ്ത്രീയരീതിയില്‍ കൃഷിചെയ്യുക, നെല്‍കൃഷി പ്രോത്സാഹിപ്പിക്കുക, അമിതമായ രാസവളം-കീടനാശിനി പ്രയോഗം നിരുത്സാഹപ്പെടുത്തുക, ജൈവസമ്പത്ത് നിലനിര്‍ത്തുക, എന്നീ ലക്ഷ്യങ്ങളോടെയാണ് ചീക്കല്ലൂര്‍-എരനെല്ലൂര്‍-മേച്ചേരി കൃഷിഭൂമി സംരക്ഷണസമിതി പ്രവര്‍ത്തിക്കുന്നത്.

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad