പ്രതിഷേധിച്ചു

Posted on: 23 Dec 2012കല്പറ്റ: ആര്‍.എം.എസ്.എ.യുടെ കീഴിലുള്ള വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ക്രിസ്മസിനുമുമ്പ് ശമ്പളം നല്‍കാത്തതില്‍ കെ.എസ്.ടി.എ. ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു.

ശമ്പളവിതരണത്തിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഇതിന് കാരണം. കഴിഞ്ഞ ഓണക്കാലത്തും ഇവര്‍ക്ക് നിശ്ചിത സമയത്ത് ശമ്പളം കിട്ടിയിരുന്നില്ല.

സെക്രട്ടറി വേണു മുള്ളോട്ട് അധ്യക്ഷതവഹിച്ചു.

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad