മനുഷ്യക്കടത്ത് തടയണം

Posted on: 23 Dec 2012മാനന്തവാടി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശങ്ങളിലേക്കുള്ള മനുഷ്യക്കടത്ത് തടയണമെന്ന് ഗാന്ധിദര്‍ശന്‍വേദി ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

മണല്‍മാഫിയകള്‍ക്കെതിരെ നടപടിയെടുത്ത കോഴിക്കോട് കളക്ടറെ അപായപ്പെടുത്താന്‍ ശ്രമിച്ചതിലും പ്രതിഷേധിച്ചു. ഫാ.മാത്യു കാട്ടാറത്ത് അധ്യക്ഷതവഹിച്ചു. മംഗലശ്ശേരി മാധവന്‍, എം.വി.ചന്ദ്രശേഖരന്‍, ഇ.ശ്രീധരന്‍, സി.കെ.ഉണ്ണികൃഷ്ണന്‍, ജെയിംസ് എന്നിവര്‍ സംസാരിച്ചു.

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad