ശുപാര്‍ശ തള്ളിക്കളയണം

Posted on: 23 Dec 2012കല്പറ്റ: പബ്ലിക് എക്‌സ്‌പെന്‍ഡീച്ചര്‍ റിവ്യൂ കമ്മിറ്റി ശുപാര്‍ശ തള്ളിക്കളയണമെന്ന് മഹാത്മജി എംപ്ലോയീസ് കള്‍ച്ചറല്‍ഫോറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജീവിതച്ചെലവുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ചുവര്‍ഷ ശമ്പളപരിഷ്‌കരണം അനിവാര്യമെന്ന് പങ്കാളിത്ത പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആശങ്ക നിലനില്‍ക്കുമ്പോഴാണ് സേവന, വേതന വ്യവസ്ഥ അട്ടിമറിക്കാന്‍ നീക്കം. പൊതുജനാരോഗ്യമേഖലയില്‍ കരാര്‍ ജീവനക്കാരെ നിയമിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും.

സി. അബ്ദുള്‍ജലീല്‍ അധ്യക്ഷതവഹിച്ചു. ഷാജിജോസഫ്, പി.പി. സ്റ്റാന്‍ലി, കെ.എ. ബഷീര്‍, ഷാജിസ്‌കറിയ, സി.കെ. ജിതേഷ്, സി. മൊയ്തു, ഉസ്മാന്‍, സി.യു. പുഷ്പലത, കെ. ശാന്തകുമാരി, സി.കെ. രഞ്ജിനി എന്നിവര്‍ സംസാരിച്ചു.

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad