കല്‌പറ്റയില്‍ സഞ്ചരിക്കുന്ന മാവേലിസ്റ്റോര്‍ പുനരാരംഭിക്കും -എം.വി.ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ.

Posted on: 23 Dec 2012കല്പറ്റ: സഞ്ചരിക്കുന്ന മാവേലിസ്റ്റോര്‍ പുനരാരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി എം.വി.ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണിസ്റ്റോര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കല്പറ്റയില്‍ സഞ്ചരിക്കുന്ന മാവേലിസ്റ്റോര്‍ പുനരാരംഭിക്കാനുള്ള വാഹനം എം.എല്‍.എ. ഫണ്ടിലെ തുക ഉപയോഗിച്ച് വാങ്ങിയിട്ടുണ്ട്. നാട് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയപ്രശ്‌നം വിലക്കയറ്റമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ അവശ്യസാധനവില ഏറുകയാണ്. ചുരുങ്ങിയ നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ജനങ്ങളിലെത്തിക്കാനാണ് സഞ്ചരിക്കുന്ന ത്രിവേണി, മാവേലിസ്റ്റോറുകള്‍ ലക്ഷ്യമിടുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍.പൗലോസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എ.പി.ഹമീദ് ആദ്യവില്പന നിര്‍വഹിച്ചു. കെ.കെ.വത്സല, പി.പി.ആലി, എം.എ.ജോസഫ്, പി.കെ.കുഞ്ഞിമൊയ്തീന്‍, കെ.കെ.ഹംസ, ജോസഫ് മാണിശ്ശേരി, ബി.മനോജ്, സി.പി. പുഷ്പലത എന്നിവര്‍ പങ്കെടുത്തു. കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ ഒ.വി. അപ്പച്ചന്‍ സ്വാഗതവും റീജ്യണല്‍ മാനേജര്‍ എം.വി. ഔസേപ്പ് നന്ദിയും പറഞ്ഞു.

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad