സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയണം

Posted on: 23 Dec 2012ചീക്കല്ലൂര്‍: സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗക്ഷേമസഭ ചീക്കല്ലൂര്‍ യൂണിറ്റ് വനിതാസഭ ആവശ്യപ്പെട്ടു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ക്രമസമാധാനനില മെച്ചമായിട്ടും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടിവരികയാണ്. നൂറുശതമാനം സാക്ഷരരെന്ന് അഭിമാനിക്കുമ്പോഴും സ്ത്രീകള്‍ക്ക് പകല്‍പോലും പുറത്തിറങ്ങിനടക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. വിദ്യാഭ്യാസ പാഠ്യപദ്ധതികളിലൂടെയും പൊതുസ്ഥാപനങ്ങള്‍ വഴിയും ഇത്തരം അക്രമങ്ങള്‍ തടയാന്‍ ബോധവത്കരണം നടത്തണം. രാഷ്ട്രീയ സന്നദ്ധ സംഘടനകളും സാംസ്‌കാരിക പ്രവര്‍ത്തകരും അതിക്രമങ്ങള്‍ക്കെതിരെ രംഗത്തിറങ്ങണം.

പ്രസിഡന്റ് മരങ്ങാട് ഗൗരി അന്തര്‍ജനം അധ്യക്ഷത വഹിച്ചു. സിന്ധു ഹരിനാരായണന്‍, സരസ്വതി വേണുഗോപാലന്‍, തങ്കമണി, ബിന്ദു രാജേന്ദ്രന്‍, ശ്രീശൈല തുടങ്ങിവയര്‍ സംസാരിച്ചു.

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad