പുഷ്‌പമേള: സംഘാടകസമിതി ഓഫീസ് തുറന്നു

Posted on: 23 Dec 2012

കല്പറ്റ: വയനാട് അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ 'പുഷ്പമേള-2013' സംഘാടകസമിതി ഓഫീസ് മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു.

സൊസൈറ്റി പ്രസിഡന്റ് കെ.സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സായികൃഷ്ണന്‍, കല്ലങ്കോടന്‍ അബ്ദുള്ള, അഡ്വ. സാദിഖ് നീലിക്കണ്ടി, ടി.എന്‍.ബാലകൃഷ്ണന്‍, സി.കെ.രതീഷ്‌കുമാര്‍, അഷറഫ് വേങ്ങാടന്‍, അഡ്വ. പി.ചാത്തുക്കുട്ടി, കെ.കെ.എസ്.നായര്‍, കെ.കുഞ്ഞിരായിന്‍ ഹാജി, കെ.പ്രകാശന്‍, കെ.എസ്.രമേശ്, മനോജ് കൊളവയല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad