വനഗ്രാമത്തിലെ പുനരധിവാസം മാര്‍ച്ച് 31നകം -മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍

Posted on: 04 Feb 2012



സുല്‍ത്താന്‍ബത്തേരി: വയനാട് വന്യജീവിസങ്കേതത്തിലെ സ്വയംസന്നദ്ധപുനരധിവാസം മാര്‍ച്ച് 31നകം നടപ്പാക്കുമെന്ന് വനംമന്ത്രി കെ.ബി. ഗഷേണ്കുമാര്‍ പറഞ്ഞു. പുനരധിവാസകേന്ദ്രമായ ബത്തേരി റേഞ്ചിലെ കൊട്ടങ്കരയില്‍ കര്‍ഷകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനസര്‍ക്കാറിന്റെ ഫണ്ടുപയോഗിച്ച് ആദ്യഘട്ടം നടപ്പാക്കും. പിന്നീട് കേന്ദ്രഫണ്ട് വന്നതിനുശേഷം പൂര്‍ത്തീകരിക്കും. എന്ത് ത്യാഗം സഹിച്ചും പുനരധിവാസം പൂര്‍ത്തിയാക്കും. കൊട്ടങ്കരയില്‍ ആകെ 36 കുടുംബങ്ങളും 98 അംഗങ്ങളുമാണുള്ളത്.
12 ആദിവാസി കുടുംബങ്ങളില്‍ രണ്ട് നായ്ക്ക വിഭാഗക്കാരും പത്ത് കുറുമ സമുദായക്കാരുമാണ്. ബാക്കിവരുന്നത് എല്ലാ സമുദായത്തില്‍പ്പെട്ടവരുമാണ്. ആദിവാസി പുനരധിവാസം പ്രത്യേക പദ്ധതി ഉപയോഗിച്ചായിരിക്കും നടപ്പാക്കുക. ആദിവാസി ഫണ്ട് തട്ടിയെടുക്കാന്‍ ആരെയും സമ്മതിക്കില്ല. ഇതിനായി കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംവിധാനം ഏര്‍പ്പെടുത്തും. കൂടുതല്‍ ചര്‍ച്ച പിന്നീട് നടക്കുമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരുടെ പരാതികള്‍ കേട്ടശേഷമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

More News from Wayanad