ചുരം: എട്ടുമുതല്‍ ബസ്സുകള്‍ക്ക് തുറന്നുകൊടുക്കും കണ്ടെയ്‌നറുടെ നിയന്ത്രണം തുടര്‍ന്നേക്കും

Posted on: 04 Feb 2012



താമരശ്ശേരി: വയനാട് ചുരം മുടിപ്പിന്‍ വളവുകളുടെ നവീകരണം അവസാന ഘട്ടത്തിലെത്തി. ഫിബ്രവരി ഏഴോടെ പ്രവൃത്തികള്‍ പൂര്‍ത്തിയാകുമെന്ന് ഇതിന് നേതൃത്വംനല്‍കുന്ന ദേശീയപാത അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഹൈദ്രു പറഞ്ഞു.

രണ്ടും നാലും ഒമ്പതും ഒഴികെയുള്ള ആറ് മുടിപ്പിന്‍ വളവുകളാണ് പുനര്‍നിര്‍മിക്കുന്നത്. ഇതില്‍ ഒന്ന്, മൂന്ന്, അഞ്ച്, ആറ് വളവുകളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു. ഏഴ്, എട്ട് വളവുകളില്‍ രണ്ട് പാളികളിലായി ടാര്‍ചെയ്യുന്ന പ്രവൃത്തിയാണ് ഇനി നടത്താനുള്ളത്. ഇത് ഏഴാം തിയ്യതികൊണ്ട് പൂര്‍ത്തിയാകും.

എട്ടാംതിയ്യതി മുതല്‍ റോഡ് വാഹനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങളെ കടത്തിവിടാം. പക്ഷേ കണ്ടെയ്‌നറുകളെയും വലിയ ലോറികളേയും 17ന് ശേഷംമാത്രമേ കടത്തിവിടാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ടാറിങ് കഴിഞ്ഞാലുടന്‍ കണ്ടെയ്‌നറുകളുംമറ്റും വന്നാല്‍ അത് റോഡിന് ദോഷകരമാകും എന്നതിനാലാണിത്. മാത്രമല്ല പുനര്‍നിര്‍മിച്ച വളവുകളില്‍ ഓവുചാലുകള്‍ നിര്‍മിക്കുന്ന പ്രവൃത്തികള്‍ ചെയ്യുകയും വേണം. റോഡിന് ട്രാഫിക് ലൈനുകള്‍ വരയ്ക്കുന്ന പ്രവൃത്തിയും ഇതിനിടയില്‍ നടത്തേണ്ടതുണ്ട്.

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad