അകക്കണ്ണിന്റെ വെളിച്ചത്തില്‍ നേട്ടം കൊയ്ത് നിബിന്‍ മാത്യു

Posted on: 04 Feb 2012



കല്പറ്റ: നേട്ടങ്ങള്‍ കൈവരിക്കുന്നതിന് കാഴ്ചയില്ലായ്മ പ്രതിബന്ധമാവില്ലെന്ന് ഒരിക്കല്‍ക്കൂടി നിബിന്‍ മാത്യുവെന്ന പ്ലസ്‌വണ്‍ വിദ്യാര്‍ഥി തെളിയിച്ചിരിക്കുന്നു. മഞ്ചേരിയില്‍ നടന്ന 14-ാമത് സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍, എസ്.കെ.എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌വണ്‍ കൊമേഴ്‌സില്‍ പഠിക്കുന്ന നിബിന്‍ മാത്യു പങ്കെടുത്ത മുഴുവന്‍ ഇനങ്ങളിലും മികച്ച നേട്ടം കൈവരിച്ചു.

മിമിക്രി, കഥാരചന എന്നിവയില്‍ രണ്ടാം സ്ഥാനവും എ-ഗ്രേഡും കരസ്ഥമാക്കിയ നിബിന്‍ മാത്യു ലളിതഗാനത്തിലും ഉപകരണസംഗീതത്തിലും മൂന്നാം സ്ഥാനം നേടി. സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയിലും മികച്ച നേട്ടം കൈവരിച്ച നിബിന്‍ മാത്യു അകക്കണ്ണിന്റെ പ്രകാശത്തിലാണ് സംസ്ഥാനതല നേട്ടങ്ങള്‍ കൊയെ്തടുത്തത്. കാക്കവയല്‍ പുള്ളോലിക്കല്‍ മാത്യു-മേരി ദമ്പതിമാരുടെ മകനാണ്.

More News from Wayanad