പോലീസ് സ്ഥാപിച്ച അടയാള ബോര്‍ഡുകള്‍ മാറ്റുന്നു

Posted on: 04 Feb 2012



സുല്‍ത്താന്‍ബത്തേരി: ബത്തേരി ടൗണിലും പരിസരത്തും ഗതാഗതക്കുരുക്കും അപകടങ്ങളും വര്‍ധിച്ചതിനെ തുടര്‍ന്ന് ട്രാഫിക് പോലീസ് സ്ഥാപിച്ച അടയാള ബോര്‍ഡുകള്‍ ഓരോരുത്തരുടെ സൗകര്യത്തിനായി നീക്കം ചെയ്യുന്നു.

സ്ഥിരമായി വാഹനം നിര്‍ത്തിയിടുന്നവരുടെ സൗകര്യത്തിനാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇതൊന്നും നോക്കാന്‍ ട്രാഫിക് പോലീസിനും സമയമില്ല. പലപ്പോഴും ട്രാഫിക് പോലീസ് നോക്കുകുത്തിയായി മാറുകയാണ്. ടൗണില്‍ തന്നെ ട്രാഫിക് പോലീസ് സ്ഥാപിച്ച ബോര്‍ഡുകള്‍ പലരുടെയും താത്പര്യത്തിനനുസരിച്ച് മാറ്റുകയും ചെയ്യുന്നുണ്ട്.

നഗരത്തിലെ അപകട മേഖലയായ മാനിക്കുനി കയറ്റം മുതല്‍ ദൊട്ടപ്പന്‍ കുളംവരെയുള്ള ഭാഗത്ത് വലിയ വാഹനം നിര്‍ത്തിയിടുന്നത് പതിവാണ്. ഇതാണ് അപകടത്തിന് പ്രധാന കാരണവും. ഇതേത്തുടര്‍ന്ന് ബോര്‍ഡുകള്‍ സ്ഥാപിച്ചതെങ്കിലും ബോര്‍ഡ് ഇളക്കി കാട്ടിലേക്ക് വലിച്ചെറിഞ്ഞാണ് ലോറികളിപ്പോള്‍ നിര്‍ത്തിയിടുന്നത്. നഗരത്തിന്റെ പല ഭാഗത്തേയും ബോര്‍ഡുകള്‍ ഈ അവസ്ഥയിലാണ്.

More News from Wayanad