സുരേന്ദ്രന്‍ തച്ചോളിക്ക് യാത്രയയപ്പ് നല്കി

Posted on: 04 Feb 2012



കല്പറ്റ: വയനാട് ഓര്‍ഫനേജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നു വിരമിക്കുന്ന ചിത്രകലാധ്യാപകന്‍ സുരേന്ദ്രന്‍ തച്ചോളിക്ക് അധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് യാത്രയയപ്പ് നല്കി.

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവായ സുരേന്ദ്രന്‍ തച്ചോളി ജില്ലയില്‍ സ്‌കൗട്ട് പ്രസ്ഥാനം വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. സംസ്ഥാനം മാതൃകയാക്കിയ ഇ-വില്ലേജ് പദ്ധതി സ്‌കൂളില്‍ നടപ്പാക്കുന്നതിന്റെ ആസൂത്രകനായിരുന്നു അദ്ദേഹം. പിണങ്ങോട് ദയ സാംസ്‌കാരികവേദി, ഗ്രന്ഥാലയം എന്നിവയുടെ സ്ഥാപകനാണ്. സ്റ്റേറ്റ് സ്‌കൗട്ട് അസിസ്റ്റന്റ് കമ്മീഷണറായ ഇദ്ദേഹം പാലിയേറ്റീവ് രംഗത്തും സജീവമാണ്.

യാത്രയയപ്പ് സമ്മേളനം ഡി.ഡി.ഇ. എന്‍.ഐ. തങ്കമണി ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് അക്ബര്‍ കക്കട്ടില്‍, കെ.കെ. അഹമ്മദ് ഹാജി, എം.എ. മുഹമ്മദ് ജമാല്‍, എന്‍.കെ. രാമചന്ദ്രന്‍, ഇ.കെ. ജയരാജന്‍, മായന്‍ മണിമ, എം. ഉസ്മാന്‍, പി.എം. സുബൈര്‍, വി.ഒ. രാമചന്ദ്രന്‍, എം. മമ്മൂട്ടി, താജ് മന്‍സൂര്‍, എം. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.

More News from Wayanad