പൂര്‍വവിദ്യാര്‍ഥിസംഗമം നടത്തി
Posted on: 04 Feb 2012
മാനന്തവാടി: ഹിദായത്തുല്‍ മദ്രസ്സയില്‍ നടത്തിയ പൂര്‍വവിദ്യാര്‍ഥിസംഗമം പാലേരി മമ്മൂട്ടി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു.
മഹല്ല് വൈസ് പ്രസിഡന്റ് കെ.വി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സയ്യിദ് നജ്മുദ്ദീന്‍, ഷബീര്‍ അലി, ഇ.എ. അഷ്‌കര്‍, ടി. മമ്മൂട്ടി, ടി. ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് മഹല്ല് കൂട്ടായ്മ സംഘടിപ്പിച്ച പൂര്‍വവിദ്യാര്‍ഥികളുടെ കലാകായിക മത്സരങ്ങള്‍ക്ക് ഹാരിസ് മഞ്ചേരി, ടി. ജാഫര്‍, ഷക്കീര്‍, ഷബ്‌നാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.