പൂക്കോട് തടാകം സംരക്ഷിക്കണം

Posted on: 04 Feb 2012



കല്പറ്റ: പൂക്കോട് ശുദ്ധജല തടാകം ശാസ്ത്രീയമായി സംരക്ഷിക്കണമെന്ന് മത്സ്യകേരളം പദ്ധതിയിലെ അക്വാകള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ യോഗം ആവശ്യപ്പെട്ടു.

നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി തടാക സംരക്ഷണത്തിനായി നിര്‍ദേശിച്ച ശുപാര്‍ശകള്‍ നടപ്പാക്കണം. മണ്ണൊലിപ്പ്മൂലം വന്നടിഞ്ഞിട്ടുള്ള മണ്ണ് തടാകത്തിന്റെ സംഭരണശേഷി കുറയ്ക്കുന്നതിന് കാരണമാണ്. തടാകത്തില്‍നിന്നും ഉത്ഭവിക്കുന്ന നീരുറവകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് സര്‍വ സാധാരണമാണ്.

ലോക തണ്ണീര്‍ത്തട ദിനാചരണത്തിന്റെ ഭാഗമായി ഭൂജല സംരക്ഷണത്തില്‍ 'ശുദ്ധജല മത്സ്യകൃഷിയുടെ പങ്ക്' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ബാംഗ്ലൂര്‍ കേന്ദ്ര ഉള്‍നാടന്‍ മത്സ്യ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ.പ്രീത പണിക്കര്‍ ഉദ്ഘാടനം ചെയ്തു. വിനോദ് ജോസഫ്, കെ.എസ്.വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.

More News from Wayanad