അധ്യാപകരുടെ ലീവ് സറണ്ടര്‍ നിര്‍ത്തലാക്കരുത്

Posted on: 04 Feb 2012



സുല്‍ത്താന്‍ബത്തേരി: സംസ്ഥാന അധ്യാപക ജീവനക്കാര്‍ക്ക് അവധിക്കാല പരിശീലനത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി നല്‍കിവന്ന ലീവ് സറണ്ടര്‍ ആനുകൂല്യം നിര്‍ത്തലാക്കരുതെന്ന് കെ.എസ്.ടി.എ. ബത്തേരി ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനുള്ള ചുമതല സ്വകാര്യ-സ്വാശ്രയ സ്ഥാപനങ്ങളെ ഏല്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. സി.ഡി. സാംബവന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. ബിനോയ്, സി. ശിവപ്രസാദ്, പി.വി. ജയിംസ്, വി.കെ. രാജന്‍, കൃഷ്ണാനന്ദ്, സ്മിത, എം. ചന്ദ്രബാബു എന്നിവര്‍ പ്രസംഗിച്ചു.

ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്ക് കൃഷിയോഗ്യമായ ഭൂമി നല്‍കണമെന്ന് സി.പി.ഐ. ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഭൂമി നല്‍കുന്നതിന് 2010-ല്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ വയനാട് കളക്ടറെ ഏല്പിച്ച 50 കോടി രൂപയ്ക്ക് നാളിതുവരെയും മാനദണ്ഡങ്ങളനുസരിച്ച് ഭൂമി വിലകൊടുത്തുവാങ്ങി വിതരണം ചെയ്യാത്ത റവന്യൂ ഉദ്യോഗസ്ഥരുടെ നടപടി അപലപനീയമാണ്. ജനസമ്പര്‍ക്കപരിപാടിക്ക് വിതരണം ചെയ്യുന്നതിനേക്കാള്‍ തുക ധൂര്‍ത്തടിക്കുന്ന മുഖ്യമന്ത്രിയില്‍ നിന്ന് ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രതീക്ഷിക്കാന്‍ കഴിയില്ല. ചില സ്വകാര്യ എസ്റ്റേറ്റുകള്‍ ഇതിനായി ഏറ്റെടുക്കുമെന്ന പ്രചാരണം നടക്കുന്നുണ്ട്. മന്ത്രി പി.കെ. ജയലക്ഷ്മി ഇക്കാര്യത്തില്‍ വ്യക്തിപരമായി കാണിക്കുന്ന താത്പര്യവും തിടുക്കവും സംശയകരമാണ്. ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള പണം ഇടനിലക്കാരും എസ്റ്റേറ്റ് മുതലാളിമാരും ഭരണവര്‍ഗപാര്‍ട്ടിയിലെ ചില നേതാക്കളും റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തട്ടിയെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഭൂമി വാങ്ങല്‍ നടപടി സുതാര്യമാക്കണം. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായി പി.എസ്. വിശ്വംഭരനെ തിരഞ്ഞെടുത്തു. കെ.കെ. തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സത്യന്‍ മൊകേരി, ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, പി.കെ. മൂര്‍ത്തി, എ.എ. സുധാകരന്‍, ഇ.ജെ. ബാബു, എസ്.ജി. സുകുമാരന്‍, സി.എസ്. സ്റ്റാന്‍ലിന്‍ എന്നിവര്‍ സംസാരിച്ചു.

More News from Wayanad