പോക്കര്‍ അനുസ്മരണം നടത്തി
Posted on: 04 Feb 2012
ചെന്നലോട്:സഹൃദയ കര്‍ഷക വായനശാല പി. പോക്കര്‍ അനുസ്മരണവും സാഹിത്യപുരസ്‌കാര വിതരണവും തരിയോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. ജോസഫ് ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ചെറുകഥാ മത്സരത്തില്‍ വിജയിച്ച സൗമ്യ കിഴക്കോമിന് സമ്മാനം നല്കി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.കെ. ബാബുരാജ്, ദേവദാസ് മൈമൂന ഇളങ്ങോളി, എം.ടി. ജോണി, ലക്ഷ്മി രാധാകൃഷ്ണന്‍, ഫാ. സെബാസ്റ്റ്യന്‍ പാലക്കി, എം.എ. ഷാജി, പി.വി. ജോര്‍ജ്, എ.ജെ. ജോണി, കെ.ടി. ജോസഫ്, എന്‍.സി. ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.