ടൂറിസം കോംപ്ലക്‌സ് നിര്‍മിക്കണം
Posted on: 04 Feb 2012
വൈത്തിരി: പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ വിനോദ സഞ്ചാരികള്‍ക്കായി ടൂറിസം കോംപ്ലക്‌സ് നിര്‍മിക്കണമെന്ന് കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് വൈത്തിരി പഞ്ചായത്ത് വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ ദിനം പ്രതി വൈത്തിരിയുടെ വിവിധ ഭാഗങ്ങളില്‍ എത്തുന്നു. ഭൂരിപക്ഷം പേരും ചൂഷണത്തിന് ഇരയാകുന്നു. ഒരു മാനദണ്ഡവുമില്ലാതെയാണ് നിരക്ക് ഈടാക്കുന്നത്. സ്‌കൂള്‍-കോളേജ് എന്നിവടങ്ങളില്‍ നിന്ന് വിനോദസഞ്ചാരത്തിനായി നിരവധി പേരാണ് എത്തുന്നത്.
ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍നായര്‍ ഉദ്ഘാടനം ചെയ്തു. പി.എ.വര്‍ഗീസ് അധ്യക്ഷതവഹിച്ചു. പി.മധുസൂദനന്‍ മുഖ്യപ്രഭാഷണം നടത്തി. സി.കെ.ദേവദാസന്‍, ക്യാപ്റ്റന്‍ വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.എ.വര്‍ഗീസ് (പ്രസി.), ആര്‍.രങ്കന്‍(വൈ.പ്രസി.), ഫ്രാന്‍സിസ് (സെക്ര.), കെ.വിജയന്‍ (ജോ.സെക്ര.), കെ.ബാലകൃഷ്ണന്‍ (ട്രഷ.).