വിദ്യാഗോപാലമന്ത്രാര്‍ച്ചന യജ്ഞം
Posted on: 04 Feb 2012
കല്പറ്റ: സനാതന വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ ഭാഗവതഗ്രാമാചാര്യന്‍ സ്വാമി ഉദിത് ചൈതന്യയുടെ വിദ്യാഗോപാലമന്ത്രാര്‍ച്ചന യജ്ഞം മാര്‍ച്ച് മൂന്നിന് പത്തുമണിക്ക് പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടത്തും.
ഭഗവത്ഗീതാ പ്രഭാഷണ യജ്ഞത്തിന്റെ ഭാഗമാണ് കുട്ടികള്‍ക്കായി മന്ത്രാര്‍ച്ചന നടത്തുന്നത്. വാര്‍ഷിക പരീക്ഷയ്ക്ക് ഒരുക്കുകയും അക്രമവാസനയും മയക്കുമരുന്നിനോടുള്ള ആസക്തിയും ഇല്ലാതാക്കുകയുമാണ് ലക്ഷ്യം. അര്‍ച്ചനയ്ക്ക് വരുന്നവര്‍ക്ക് രണ്ടുദിവസത്തെ വ്രതശുദ്ധി വേണം. ഫോണ്‍: 9447426735, 9847665408.