കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനില്‍ കംഫര്‍ട്ട് സ്റ്റേഷനില്ല
Posted on: 04 Feb 2012
താമരശ്ശേരി: താമരശ്ശേരി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനില്‍ കംഫര്‍ട്ട് സ്‌റ്റേഷന്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ ബുദ്ധിമുട്ടുന്നു. ബസ് കയറാനെത്തുന്ന യാത്രക്കാര്‍ക്ക് ഇരിപ്പിടങ്ങളും ഇവിടെയില്ല. ബസ് സ്റ്റേഷന്റെ മതില്‍ക്കെട്ടിനുള്ളില്‍ ധാരാളം സ്ഥലം ഉണ്ടെങ്കിലും സര്‍വീസ് കഴിഞ്ഞെത്തുന്ന ബസ്സുകള്‍ രാത്രി റോഡിലാണ് നിര്‍ത്തുന്നത്. യാത്രക്കാര്‍ക്ക് അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അ്ധികൃതര്‍ അലംഭാവം കാട്ടുന്നു.
വാര്‍ത്ത അയച്ചത്: പ്രജീഷ് വി.കെ